വനിതാ ഹോക്കി പരിശീലക യാന്നെക് ഷോപ്മാന്‍ രാജിവച്ചു

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഹോക്കി ടീം പരിശീലക യാന്നെക് ഷോപ്മാന്‍ രാജിവച്ചു. വരുന്ന ആഗസ്ത് വരെ കാലവധി അവശേഷിക്കെയാണ് ഷോപ് മാന്‍ ഹോക്കി ഇന്ത്യയ്‌ക്ക്(എച്ച്‌ഐ) രാജി നല്‍കിയത്. ഷോപ്മാന്റെ രാജി ഹോക്കി ഇന്ത്യ സ്വീകരിച്ചു.  

മാസങ്ങള്‍ക്കിടെ രണ്ട് അവസരങ്ങളാണ് ഇന്ത്യന്‍ വനിതാ ടീമിന് പാരിസ് ഒളിംപിക്‌സ് യോഗ്യത നേടിയെടുക്കാന്‍ ലഭിച്ചത്. ആദ്യം ഹാങ്‌ചോ ഒളിംപിക്‌സില്‍. പിന്നെ കഴിഞ്ഞ മാസം റാഞ്ചിയില്‍ നടന്ന എഫ്‌ഐഎച്ച്‌ ഒളിംപിക് യോഗ്യത പോരാട്ടത്തില്‍. രണ്ടാമത്തെ അവസരത്തില്‍ ഇന്ത്യന്‍ മുന്നേറുമെന്നാണ് കരുതിയത്. പക്ഷെ സെമിയില്‍ ജപ്പാനോട് പരാജയപ്പെട്ട് അവസരം പാഴാക്കി. ഇത് ഷോപ്മാന് നേര്‍ക്കുള്ള വിമര്‍ശനം ശക്തിപ്പെടുത്തിയിരുന്നു.

നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള ഈ പരിശീലകയ്‌ക്ക് കീഴില്‍ ഇന്ത്യ കളിച്ച 74 മത്സരങ്ങളില്‍ 38 വിജയം സ്വന്തമാക്കി. 17 എണ്ണത്തില്‍ സമനില വഴങ്ങിയപ്പോള്‍ 19 എണ്ണത്തില്‍ പരാജയപ്പെട്ടു. ഏഷ്യന്‍ ചാമ്ബ്യന്‍സ് ട്രോഫിയില്‍ ടീമിന് സ്വര്‍ണം നേടിക്കൊടുക്കാന്‍ സാധിച്ചിരുന്നു.  

Read more…