ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും പേരുകേട്ടത് ഏതെന്ന് ചോദിച്ചാൽ ഗൂഗിൾ പേ എന്നാകും നമ്മുടെ ഉത്തരം. ബിൽ പേയ്മെന്റ്, ഓൺലൈൻ ഷോപ്പിംഗ് മുതൽ ഹോട്ടലിൽ കേറിയാൽ പോലും ഗൂഗിൾ പേ ഇല്ലേ എന്നാണ് ബില്ലടക്കുന്ന സമയത്തെ ചോദ്യം. ഓൺലൈൻ പേയ്മെന്റ് ആപ്പുകളിൽ സുരക്ഷയിലടക്കം ഏറെ മുന്നിട്ട് നിൽക്കുന്ന ആപ്പ് എന്നതാണ് ഗൂഗിൾ പേയുടെ പ്രത്യേകത.
ഇന്ത്യയിലേറെപ്പേർ ഉപയോഗിക്കുന്ന ആപ്പിന് പക്ഷേ അമേരിക്കയിൽ അത്ര പ്രചാരമില്ല.അമേരിക്കയടക്കം രാജ്യങ്ങളിൽ ഗൂഗിൾ പേയുടെ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിൾ. ഗൂഗിൾ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കൾക്കുള്ള നിർദ്ദേശം.
Read more…
- സത്യനാഥന്‍റെ കഴുത്തിലും നെഞ്ചിലും വെട്ടേറ്റു, ആഴത്തില്‍ ആറ് മുറിവുകള്‍; കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്തി
- പി.കെ.കുഞ്ഞനന്തൻ ജയിലിൽ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത് അന്വേഷിക്കണം; എവിടെ പോയി നില്‍ക്കുമെന്ന് എല്ലാവര്‍ക്കും അറിയാം: വി.ഡി.സതീശൻ
- പ്ലസ് വൺ പുസ്തകത്തിലെ ഭരണഘടനാവിരുദ്ധത തിരുത്തും; പിശക് ശ്രദ്ധയിൽപ്പെട്ടത് ഇപ്പോൾ: മന്ത്രി വി ശിവൻകുട്ടി
- ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ
- ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി : അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് കമൽ നാഥ്
അമേരിക്കയിൽ ഗൂഗിൾ വാലറ്റിനാണ് കൂടുതൽ ഉപയോക്താക്കളുളളത്. ഇതാണ് ഗൂഗിൾ പേ ആപ്പിന്റെ സേവനം നിർത്താൻ കാരണം. ജൂൺ നാലാം തീയതി വരെമാത്രമേ അമേരിക്കയിലെ ഗൂഗിൾ പേ സേവനം ലഭ്യമാകുകയുള്ളൂ. അമേരിക്കയിൽ അവസാനിപ്പിച്ചാലും ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിൾ പേ നിലവിലെ രീതിയിൽ തന്നെ സേവനം തുടരും.