മംഗളൂരു: ടിപ്പു സുൽത്താന്റെ കട്ടൗട്ട് നീക്കണമെന്ന നിർദേശവുമായി ഡി.വൈ.എഫ്.ഐയ്ക്ക് പൊലീസ് നോട്ടിസ്. ദക്ഷിണ കന്നഡയിലെ ഉള്ളാൾ താലൂക്കിൽ ഹറേകലയിലെ ഡി.വൈ.എഫ്.ഐ ഓഫിസിനു മുന്നിൽ സ്ഥാപിച്ച ആറടി പൊക്കമുള്ള കട്ടൗട്ട് എടുത്തുമാറ്റണമെന്ന് കൊണാജെ പൊലീസ് നിർദേശിച്ചു. ക്രമസമാധാന പ്രശ്‌നം മുന്നിൽകണ്ടാണ് ഇത്തരമൊരു നിർദേശമെന്നാണ് നോട്ടിസിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
സിപിഐ എമ്മിൻ്റെ യുവജന വിഭാഗമായ ഡിവൈഎഫ്ഐ മംഗളൂരുവിൽ നടക്കുന്ന സമ്മേളനത്തിന് മുന്നോടിയായി പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂരു രാജാവായ ടിപ്പു സുൽത്താൻ്റെ കട്ടൗട്ട് ദിവസങ്ങൾക്ക് മുമ്പ് സ്ഥാപിച്ചിരുന്നതായി പോലീസ് തിങ്കളാഴ്ച പറഞ്ഞു.
പൊതുസ്ഥലങ്ങളിൽ ഏതെങ്കിലും കട്ടൗട്ടും കട്ടൗട്ടും സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയുടെ അനുമതി ആവശ്യമാണ്. അനുമതി ലഭിച്ചില്ലെങ്കിൽ കട്ടൗട്ട് നീക്കം ചെയ്യണമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
കട്ടൗട്ട് മാറ്റുന്ന പ്രശ്‌നമില്ലെന്ന് ഡി.വൈ.എഫ്.ഐ ദക്ഷിണ കന്നഡ അധ്യക്ഷൻ ബി.കെ ഇംതിയാസ് പ്രതികരിച്ചു. പാർട്ടി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് കട്ടൗട്ട് സ്ഥാപിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടിപ്പുവിനു പുറമെ റാണി അബ്ബക്ക, കോട്ടി, ചെന്നയ തുടങ്ങിയ സ്വാതന്ത്ര്യ സമര പോരാളികളുടെയും സാമൂഹിക പരിഷ്‌കർത്താക്കളുടെയും കട്ടൗട്ടുകളും ബാനറുകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർത്തിയിട്ടുണ്ടെന്നും ഇംതിയാസ് പറഞ്ഞു.
എന്നു മുതലാണ് പൊതുസ്ഥലത്ത് ടിപ്പു ബാനറിനും പ്രതിമയ്ക്കും കട്ടൗട്ടിനുമെല്ലാം സർക്കാർ നിരോധനമേർപ്പെടുത്തിയതെന്നും അദ്ദേഹം ചോദിച്ചു. ദക്ഷിണ കന്നഡയിൽ ബി.ജെ.പി സർക്കാരാണോ, അതോ കോൺഗ്രസാണോ ഭരിക്കുന്നതെന്നും ഡി.വൈ.എഫ്.ഐ നേതാവ് ചോദിച്ചു.
Read more…
- സത്യനാഥന്‍റെ കഴുത്തിലും നെഞ്ചിലും വെട്ടേറ്റു, ആഴത്തില്‍ ആറ് മുറിവുകള്‍; കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്തി
- പി.കെ.കുഞ്ഞനന്തൻ ജയിലിൽ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത് അന്വേഷിക്കണം; എവിടെ പോയി നില്‍ക്കുമെന്ന് എല്ലാവര്‍ക്കും അറിയാം: വി.ഡി.സതീശൻ
- പ്ലസ് വൺ പുസ്തകത്തിലെ ഭരണഘടനാവിരുദ്ധത തിരുത്തും; പിശക് ശ്രദ്ധയിൽപ്പെട്ടത് ഇപ്പോൾ: മന്ത്രി വി ശിവൻകുട്ടി
- ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ
- ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി : അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് കമൽ നാഥ്