ഡബ്ലിൻ∙ അയർലൻഡ് സിറോ മലബാർ സഭ ഡബ്ലിൻ സോണലിലെ വിവിധ കുർബാന സെന്‍ററുകൾക്കായി നടത്തപ്പെടുന്ന നോയ്മ്പ് കാല ധ്യാനം(‘ LENTEN RETREAT 2024’) ഇന്ന് ആരംഭിക്കും . ധ്യാനം നയിക്കുന്ന പ്രശസ്‌ത വചനപ്രഘോഷകൻ റവ ഡോ. കുര്യൻ പുരമഠം ബുധനാഴ്ച്ച രാവിലെ ഡബ്ലിനിൽ എത്തിച്ചേർന്നു. സിറോ മലബാർ സഭ നാഷനൽ കോർഡിനേറ്റർ റവ ഫാ. ജോസഫ് ഓലിയക്കാട്ടിൽ ,ഫാ. സെബാൻ വെള്ളമത്തറ,ഡബ്ലിൻ സോണൽ ഫിനാൻസ് ട്രസ്റ്റി ബിനോയ് ജോസ് ,ഒഎൽവി പള്ളിയിലെ ധ്യാനത്തിന്‍റെ കോർഡിനേറ്റർ ജോസ് പോളി ,തോമസ് കുര്യൻ തുടങ്ങിയവർ ഡബ്ലിൻ എയർപോർട്ടിൽ ഡോ. കുര്യൻ പുരമഠത്തിനെ സ്വീകരിച്ചു.ധ്യാനത്തിന്‍റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സോണൽ ട്രസ്റ്റി ബിനുജിത് സെബാസ്റ്റ്യന്‍ അറിയിച്ചു.
ബ്ലാഞ്ചാർസ്റ്റൗൺ, നാവൻ , സോഡ്സ് , ഫിബ്സ്ബറോ ബ്യൂമോണ്ട് മാസ് സെന്‍ററുകൾക്കായി ഫെബ്രുവരി 23,24,25 ദിവസങ്ങളിൽ ഒഎൽവി പള്ളിയിലും ടാലറ്റ്, ലൂക്കൻ, ഇഞ്ചികോർ, ആത്തി, ബ്രേ, ബ്ലാക്ക്‌റോക്ക് എന്നീ കുർബാന സെന്‍ററുകൾക്കായി മാർച്ച് 1,2,3 തീയതികളിൽ ദ ചർച്ച് ഓഫ് ഗാർഡിയൻ ഏഞ്ചൽ ബ്ലാക്ക്റോക്കിലുംമായിട്ടാണ് ധ്യാനം ക്രമീകരിച്ചിട്ടുള്ളത്. ഡബ്ലിൻ സോണിലെ എല്ലാ കുർബാന കേന്ദ്രകളിൽ ഉള്ളവർ ഏതെങ്കിലും ഒരു ധ്യാനത്തിൽ പങ്കെടുത്ത് ദൈവാനുഗ്രഹം നേടണമെന്ന് നാഷനൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടിൽ അഭ്യർത്ഥിച്ചു.
23 ന് വെള്ളിയാഴ്ച വൈകുന്നേരം 5:30 മണി മുതൽ 9:30 മണിവരെയും, ശനിയാഴ്ച 12:30 മുതൽ 7മണിവരെയും. ഞായർ 12:30 മുതൽ 5 മണിവരെയും ഒഎൽവി ദേവാലയത്തിൽ വെച്ചും, മാർച്ച് ഒന്നിന് വെള്ളിയാഴ്ച വൈകുന്നേരം 5:30 മണി മുതൽ 9:30 മണിവരെയും, ശനിയാഴ്ച 12 :30 മുതൽ 7 മണിവരെയും,ഞായറാഴ്ച്ച 1.30 മണി മുതൽ 7 :30 വരെയും ബ്ലാക്ക്‌റോക്ക് ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ വെച്ചും ആണ് ധ്യാനം ക്രമീകരിച്ചിട്ടുള്ളത്.
ദൈവത്തിന്‍റെ സ്വരം കേൾക്കുവാനും അത് നമ്മെ ഹൃദയനവീകരണത്തിലേക്കും നയിക്കുവാനുമുള്ള നോയ്മ്പുകാലധ്യാനങ്ങളിൽ പങ്കെടുക്കുവാൻ ഏവരെയും സ്‌നേഹപൂർവം സ്വാഗതം ചെയ്യുന്നുവെന്ന് ഫാ ജോസഫ് ,ഫാ റോയി വട്ടക്കാട്ടിൽ ,ഫാ സെബാൻ എന്നിവർ അഭ്യർത്ഥിച്ചു
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ