Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

ഗൾഫിൽ ഹിറ്റായി മലയാളിയുടെ അറബ് സംഗീതം; പാലക്കാട് സ്വദേശിയുടെ പാട്ട് ജീവിതം ബലൂൺ കച്ചവടത്തിനിടെ

Deepa Pradeep by Deepa Pradeep
Feb 23, 2024, 09:45 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദുബായ്∙ 27 രാജ്യങ്ങളുടെ  പവിലിയനുകൾ സാന്നിധ്യമറിയിക്കുന്ന ദുബായിലെ ഗ്ലോബൽ വില്ലേജിന്‍റെ ‘അനൗദ്യോഗിക ആസ്ഥാനഗായകനാ’ണ് ഈ മലയാളി യുവാവ്. ആഗോള ഗ്രാമത്തിൽ ബലൂണും കളിപ്പാട്ടങ്ങളും വിൽക്കുന്ന പാലക്കാട് മണ്ണാർക്കാട് സ്വദേശി മുഹമ്മദ് ഉണ്ണീൻ ആരവങ്ങളിൽ താളവും സംഗീതവും കണ്ടെത്തി പാടിത്തകർക്കുന്നു: ‘സിമിൽ അംജാദ് ബി മുഹമ്മദ്…’ എന്ന് തുടങ്ങുന്ന, യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെയും പ്രസിഡഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയും മറ്റു ഭരണാധികാരികളെയും കുറിച്ച് പ്രശസ്ത സ്വദേശി ഗായകൻ ഹുസൈൻ അൽ ജാസ്മിയും ഹാമി അൽ ദാറും ചേർന്ന് പാടിയ ദേശഭക്തി ഗാനമാണ് മുഹമ്മദ് ഉണ്ണീന്‍റെ ഹിറ്റ് പാട്ടുകളിൽ ഒന്ന്.  ഈ പാട്ടുകേൾക്കാൻ ഇദ്ദേഹത്തിന് ചുറ്റും ആളുകൾ തടിച്ചുകൂടുന്നു.

∙കുട്ടി കരഞ്ഞപ്പോൾ സാന്ത്വനപ്പാട്ടുപാടി തുടക്കം
ആറ് വർഷത്തോളമായി ഗ്ലോബൽ വില്ലേജിൽ ബലൂണുകളും,പോപ് കോണുകളും, കളിക്കോപ്പുകളും വിൽക്കുന്ന മുഹമ്മദ് ഉണ്ണീൻ സന്ദർശകരായ അറബി കുടുംബത്തിലെ കുട്ടി കരഞ്ഞപ്പോൾ അവനെ രസിപ്പിക്കാനാണ് ആദ്യമായി അറബിക് പാട്ട് മൂളിയത്. ചെറുപ്പത്തിലേ അറബിപ്പാട്ടുകൾ ഇഷ്ടമായിരുന്നതിനാലും പാടി നടന്നിരുന്നതിനാലും കുറച്ചൊക്കെ അറിയാവുന്നത് വച്ച് പാടി നോക്കിയതാണെന്നാണ് മുഹമ്മദ് ഉണ്ണീൻ പറയുക. പക്ഷേ, സംഗതി ഏറ്റു. കരഞ്ഞുകൊണ്ടിരുന്ന കുട്ടിയുടെ മുഖത്ത് പാട്ടുപോലെ പുഞ്ചിരിവിടർന്നു. തുടർന്ന് ഇത് പതിവാക്കി. 

ഗ്ലോബൽ വില്ലേജിലെ സംഗീതവും ആരവങ്ങളും കുട്ടികളുടെ കലപിലകളുമെല്ലാം പശ്ചാത്തലസംഗീതമാക്കി പാടിത്തകർത്തപ്പോള്‍ അത് ഗ്ലോബൽ വില്ലേജിലെ പൊലീസ് അടക്കമുള്ള സെക്യുരിറ്റി ഉദ്യോഗസ്ഥരും മറ്റു അധികൃതരും ശ്രദ്ധിക്കാൻ തുടങ്ങി. എല്ലാവരും മുഹമ്മദ് ഉണ്ണീനെ കൊണ്ട് തുടരെത്തുടരെ പാടിച്ചു. പലരും സമൂഹമാധ്യമങ്ങളിൽ അറബികിൽ ഇദ്ദേഹത്തെ പരിചയപ്പെടുത്തി. ഇതാ നോക്കൂ, നമ്മുടെ ദേശ ഭക്തിഗാനമടക്കമുള്ള അറബിക് പാട്ടുകൾ ഗ്ലോബൽ വില്ലേജിലെ ഒരു ഇന്ത്യൻ സെയിൽസ് മാൻ പാടുന്നു എന്ന പോസ്റ്റുകൾ കണ്ട് കൂടുതൽ ആളുകൾ ഈ യുവ ഗായകനെ തേടിയെത്തി. കച്ചവടത്തിരക്കിനിടയിലും എല്ലാവർക്കും വേണ്ടി പാടാൻ ഇദ്ദേഹം സമയം കണ്ടെത്തി.

∙ പാട്ടുപഠിച്ചില്ല, പാടിപ്പാടി സ്വായത്തമാക്കി
ഔപചാരികമായി സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും സ്കൂളിൽ പഠിക്കുമ്പോഴേ പാട്ടുകൾ മൂളി നടക്കുമായിരുന്നു. മലയാളത്തോടൊപ്പം, ഹിന്ദി, അറബിക് പാട്ടുകളായിരുന്നു ഇഷ്ടം. നാട്ടിൽ അരി–പലചരക്ക് മൊത്തക്കച്ചവടനക്കാരനായിരുന്നപ്പോഴും പിന്നീട് യുഎഇയിലെത്തിയപ്പോഴും പാട്ടിനെ അതിന്‍റെ പാട്ടിന് വിടാതെ കൂടെക്കൊണ്ട് നടന്നു. എങ്കിലും സ്റ്റേജിലോ ഗാനമേളകളിലോ മറ്റോ ഇതുവരെ പാടിയിട്ടില്ല. എന്നാൽ, ഇൻസ്റ്റഗ്രാമിലും മറ്റു സമൂഹ മാധ്യമങ്ങളിലും പാട്ടുകൾ പോസ്റ്റ് ചെയ്തപ്പോൾ കാണാനും കേൾക്കാനും എത്തിയത് ലക്ഷങ്ങൾ. മലയാളികളുടേതിനേക്കാൾ അറബികൾക്കിടയിലാണ് തന്‍റെ പാട്ടുകൾ പാട്ടായതെന്ന് മുഹമ്മദ് ഉണ്ണീൻ പറയുന്നു. ചില ഗാനങ്ങൾക്കിടയിൽ സംഗീതം അനിവാര്യമായതിനാൽ കൈ കൊണ്ടും എടിഎം, നോൽ കാർഡുകൾ ഉപയോഗിച്ചും ഇദ്ദേഹം സംഗീതം നൽകി ശ്രോതാക്കളെ അമ്പരിപ്പിക്കുന്നു.

∙ ഹുസൈൻ അൽ ജാസ്മി പ്രിയ ഗായകൻ
അറബ് ലോകത്തെ ഏറ്റവും പ്രശസ്തനായ പിയാനിസ്റ്റും സംഗീത സംവിധായകനും ഗായകനുമാണ് യുഎഇയിലെ ഖോർഫക്കാൻ സ്വദേശിയായ ഹുസൈൻ അൽ ജാസ്മി. പാട്ടുകളിലും ആലാപനത്തിലും ഏറെ വ്യത്യസ്തതകൾ കൊണ്ടുവരുന്ന, പ്രതിഭാധനനായ ഗായകനാണ് ഇദ്ദേഹമെന്ന് മുഹമ്മദ് ഉണ്ണീൻ പറയുന്നു.  യു ട്യൂബിൽ 10 ലക്ഷത്തോളം  വരിക്കാറുള്ള അദ്ദേഹത്തിന്‍റെ യുഎഇ ദേശഭക്തിഗാനം ഇതിനകം കണ്ടത് എട്ട് ലക്ഷത്തോളം പേർ. ആ ഗാനമാണ് മുഹമ്മദ് ഉണ്ണീന് ഏറ്റവുമിഷ്ടവും എപ്പോഴും പാടുന്നതും. ഗ്ലോബൽ വില്ലേജ് സന്ദർശകരില്‍ മിക്കവരും ആവശ്യപ്പെടുക ആ ഗാനം പാടാൻ തന്നെയാണ്. ഹല തുർക്കി, നാൻസി അജ്റാം, മറിയം ഫാരിസ്, ഹമി അൽദാർ എന്നിവരും പ്രിയ ഗായകർ തന്നെ. ഹിന്ദിയിൽ സോനു നിഗം, ഉദിത് നാരായണൻ എന്നിവരെയാണ് ഏറ്റവുമിഷ്ടം.

∙ ആതിഫ് അസ് ലമിന്‍റെ കൂടെ സ്റ്റേജിൽ!
വർഷങ്ങൾക്ക് മുൻപാണ് ജീവിതത്തിലൊരിക്കലും മറക്കാനാകാത്ത ആ സംഭവം അരങ്ങേറിയത്. ഇന്ത്യയിൽ ഏറെ ആരാധകരുള്ള പാക്ക് സൂപ്പർ ഗായകൻ ആതിഫ് അസ്​ലമിന്‍റെ ഗ്ലോബൽ വില്ലേജിലെ സ്റ്റേജ് ഷോയിൽ മുഹമ്മദ് ഉണ്ണീനും പാടാൻ അവസരം ലഭിച്ചു. ഇത് തന്‍റെ പാട്ടു ജീവിതത്തിൽ ഏറെ ആത്മവിശ്വാസം തന്ന സുവർണ നിമിഷങ്ങളായിരുന്നുവെന്ന് ഇദ്ദേഹം അഭിമാനത്തോടെ പറയുന്നു. പാടിക്കഴിഞ്ഞ് ആതിഫ് അസ് ലത്തെ പരിചയപ്പെട്ടു. പാട്ട് നന്നായിട്ടുണ്ടെന്ന് പറയുകയും ചെയ്തു. വോ ലംഹെ..  തുടങ്ങിയ ഹിറ്റ് ഹിന്ദി പാട്ടുകളിലൂടെ ഇന്ത്യക്കാർക്കും സുപരിചിതനാണ് ആതിഫ് അസ് ലം.

∙ ഉയരങ്ങളിലെത്തിയാലേ ഗായകർക്ക് രക്ഷയുള്ളൂ
ഒന്നുകിൽ ഏറ്റവും ഉയരത്തിലെത്തുക. അല്ലെങ്കിൽ സംഗീതം സൈഡായി കൊണ്ടുപോവുക–എന്തുകൊണ്ട് സംഗീതത്തിൽ കൂടുതൽ ശ്രദ്ധ ചേലുത്തുന്നില്ല എന്ന ചോദ്യത്തിന് മുഹമ്മദ് ഉണ്ണീന് പറയാനുള്ളത് ഈ മറുപടിയാണ്. ഏറ്റവും തിരക്കുള്ള, പ്രശസ്തനായ സംഗീതജ്ഞരായാലേ അതൊരു തൊഴിൽ എന്ന നിലയിൽ മുന്നോട്ടു കൊണ്ടുപോകാനുള്ളൂ. മാതാപിതാക്കളും ഭാര്യയും കുഞ്ഞുമുള്ള, ബാധ്യതകളുള്ള തന്നെ പോലുള്ള ചെറിയ ഗായകർക്ക് പാഷനായി കൊണ്ടു നടക്കാമെന്നല്ലാതെ ഉപജീവനമായി സ്വീകരിക്കാനാവില്ല.  നല്ലൊരു സ്റ്റേജ് കിട്ടാൻ, അല്ലെങ്കിൽ സിനിമയിൽ എന്തിന്, ആൽബത്തിൽ പാടാൻ പോലും അങ്ങോട്ട് പണം നൽകേണ്ട ഗതികേടാണ് ഇന്ന് പല യുവ ഗായകർക്കുമുള്ളത്. അതുകൊണ്ട് ഞാൻ സംഗീതത്തെ പ്രിയപ്പെട്ട പാഷനായി കൊണ്ടുനടന്ന് വേറെ തൊഴിലെടുത്ത് ജീവിക്കാനാണ് ഉദ്ദേശിക്കുന്നത്.മികച്ച മത്സ്യ മിശ്ര കർഷകനുള്ള മണ്ണാർക്കാട് മുനിസിപാലിറ്റിയുടെ അവാർഡ് 2022ൽ നേടിയിട്ടുള്ള മുഹമ്മദ് ഉണ്ണീൻ വീടിനോട് ചേർന്ന് വലിയൊരു ഫാമും നടത്തിവരുന്നു.

ReadAlso:

യു.എ.ഇയിൽ ചൂടും ഈർപ്പവും കടുക്കും; താപനില 46 ഡിഗ്രി വരെ ഉയർന്നേക്കും

യെമനിൽ ബോംബാക്രമണം കടുപ്പിച്ച് സൗദി അറേബ്യ

യു.എ.ഇയിൽ തൊഴിൽ നിയമലംഘനങ്ങളിൽ 15% കുറവ്; പരിശോധനകൾ ശക്തമാക്കി അധികൃതർ

ബഹ്​റൈനിലെയും കുവൈത്തി​ലെയും എണ്ണ ടാങ്കറുകൾക്ക്​ നേരെ ഭീഷണിയുമായി ഇറാൻ

സൗദിയിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ പ്രവിശ്യകളിൽ ജാഗ്രതാ നിർദ്ദേശം

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി, അടിയന്തര നടപടിക്ക് നിർദ്ദേശം

തിരുവനന്തപുരത്ത് വിദ്യാർഥിക്ക് വെട്ടേറ്റു; ആക്രമണം ബസ് കാത്ത് നിൽക്കുമ്പോൾ, രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ | student attacked with weapon while waiting for bus

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്നും മാറ്റി; മൂന്നു ജില്ലകളില്‍ പുതിയ കലക്ടര്‍മാര്‍

സംസ്ഥാനത്തെ IAS തലപ്പത്ത് മാറ്റം; ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റി,വിവിധ ജില്ലകളിൽ പുതിയ കളക്ടർമാർ | Reshuffle in the state’s top IAS ranks

ബിഗ് ടി വി യിലെ ആഭ്യന്തര കലാപം രൂക്ഷമാകുന്നു; ചീഫ് എഡിറ്റർ സുജയ പാർവതിക്ക് എതിരെ കൂടുതൽ പരാതികൾ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies