തിരുവനന്തപുരം: പ്ലസ് വൺ ഹ്യുമാനിറ്റിസ് വിഭാഗത്തിലെ സോഷ്യൽവർക്ക് പാഠപുസ്തകങ്ങളിലെ പിശക് തിരുത്തുമെന്ന് പൊതുവിദ്യാഭ്യസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിഷയം പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്താൻ എസ്സിഇആർടിക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
പ്ലസ് വണ്‍ ഹുമ്യാനിറ്റീസ് വിഭാഗത്തിലെ സാമൂഹിക പ്രവര്‍ത്തനം എന്ന വിഷയത്തിലെ സാമൂഹ്യ ആശങ്കകള്‍ എന്ന പാഠഭാഗത്തിലാണ് വിവാദപരാമര്‍ശം. സാംസ്‌കാരിക ഘടകങ്ങള്‍, മതപരമായ ഘടകങ്ങള്‍, സ്വവംശീയ ചിന്ത, വ്യക്തിപരമായ ഘടകങ്ങള്‍ എന്നിവ വര്‍ഗീയതക്ക് കാരണമാകുന്നു എന്ന് പാഠഭാഗത്തില്‍ പറയുന്നു. വര്‍ഗീയവിപത്തുകളെ കുറിച്ച് വിവരിക്കുന്ന പാഠഭാഗത്തില്‍ വര്‍ഗീയത മൂലം സാമൂഹിക ഐക്യം തകരാറിലാകുമെന്നും സാമുദായിക സംഘടനകള്‍ സാമൂഹ്യ, സാംസ്‌കാരിക വികസനത്തിന് ഭീഷണിയാകുമെന്നും വിവരിക്കുന്നു
പ്ലസ് വൺ ക്ലാസുകളിലേക്ക് വേണ്ടി 2014 ൽ തയ്യാറാക്കിയ പാഠപുസ്തകമാണ് ഇപ്പോഴും കേരളത്തിലെ വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നത്. കഴിഞ്ഞ പത്ത് വർഷമായി വിദ്യാലയങ്ങളിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ പാഠപുസ്തകത്തിലെ പ്രസ്തുത പാഠഭാഗത്തിലെ പിശക് ഇപ്പോഴാണ് ശ്രദ്ധയിൽപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.
ഉടൻതന്നെ വേണ്ട തിരുത്തലുകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. കേരളത്തിലെ ഹയർ സെക്കൻഡറി മേഖലയിൽ ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾ മാത്രമാണ് നാം ഉപയോഗിച്ചിരുന്നത്. കുട്ടികൾക്ക് മാതൃഭാഷയിൽ പഠിക്കാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് 2014ൽ ഇംഗ്ലീഷ് മാധ്യമത്തിൽ തയാറാക്കിയ പാഠപുസ്തകങ്ങൾ യാതൊരു മാറ്റവും വരുത്താതെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.ഇത്തരത്തിൽ തയ്യാറാക്കിയ എല്ലാ മലയാളം പാഠപുസ്തകങ്ങളും എസ്സിഇആർടി വെബ്സൈറ്റിലാണ് നൽകിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ പാഠപുസ്തകം 2019ൽ തയാറാക്കിയതാണെന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി
ഹയർ സെക്കൻഡറി മേഖല ഉൾപ്പെടെയുള്ള എല്ലാ ക്ലാസുകളിലെയും പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. എല്ലാ വിഭാഗം ജനങ്ങളുമായി ആശയവിനിമയം നടത്തി പൊതുസമൂഹത്തിന്റെ ആകെ അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ചാണ് പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഇതിലൂടെ നിലവിലെ പാഠപുസ്തകങ്ങളുടെ സമഗ്രമായ പരിഷ്കരണമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
വര്‍ഗീയത ഇല്ലാതാക്കാന്‍ രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഭരണഘടന വിഭാവനം ചെയ്യുന്ന സാമുദായിക സംവരണത്തിനു പകരം സാമ്പത്തിക സംവരണം വേണമെന്ന പ്ലസ് വണ്‍ സോഷ്യോളജി പാഠപുസ്‌കത്തിലെ പരാമര്‍ശമാണ് വിവാദമായത്. പുസ്തകത്തിലെ പരാമർശത്തിനെതിരെ വലിയ വിമർശനമാണ് വിവിധ കോണുകളിൽ നിന്നുമുണ്ടായത്.
വർഗീയത കാരണമുണ്ടാകുന്ന വിപത്ത് നിയന്ത്രിക്കുന്നതിനുള്ള എട്ട് പരിഹാര മാർഗങ്ങളുടെ കൂട്ടത്തിലാണ് അഞ്ചാമതായി സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ നിർദേശിക്കുന്നത്. നിയമ വിരുദ്ധ പാഠഭാഗങ്ങൾ എസ്സിഇആർ.ടിയുടെ ഇംഗ്ലീഷ് പുസ്തകത്തിൽനിന്നും വെബ് സൈറ്റിൽനിന്നും ഉടൻ നീക്കം ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാവണമെന്ന് സംസ്ഥാന പിന്നാക്കവികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ. ജോഷി ആവശ്യപ്പെട്ടിരുന്നു.
‘പുരോഗമന’ ഇടതു സർക്കാർ തയ്യാറാക്കിയ പാഠപുസ്തകത്തിലാണ് ഈ പരാമർശമെന്ന് ആക്ടിവിസ്റ്റ് സുദേഷ് എം. രഘു പറഞ്ഞു. പാഠപുസ്തകങ്ങളിലൂടെയും സവർണതാത്പര്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമമെന്നും അദ്ദേഹം വിമർശിച്ചിരുന്നു.