കൊച്ചി: അവകാശ ഓഹരി ഇഷ്യുവിലൂടെ 1151.01 കോടി രൂപയുടെ മൂലധന സമാഹരണം ലക്ഷ്യമിട്ടുള്ള നടപടികളുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്. ഓഹരി ഉടമകള്‍ക്ക് നാലിലൊന്ന് എന്ന അനുപാതത്തില്‍ 5,231,85,254 അവകാശ ഓഹരികളാണ് ഇഷ്യു ചെയ്യുന്നത്. ഈമാസം 21ന് നടന്ന ബാങ്കിന്റെ ബോര്‍ഡ് യോഗത്തിലാണ് അവകാശ ഓഹരി പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്.
അവകാശ ഓഹരികളുടെ മുഖവില പ്രീമിയം ഉള്‍പ്പടെ 22 രൂപ നിരക്കിലാണ് അനുവദിക്കുന്നത്. റെക്കോര്‍ഡ് തീയതിയായി നിശ്ചയിച്ചിട്ടുള്ള ഫെബ്രുവരി 27നു കമ്പനിയുടെ രജിസ്റ്ററില്‍ പേരുള്ളവര്‍ക്കെല്ലാം അവകാശ ഓഹരികള്‍ക്ക് അര്‍ഹതയുണ്ടാകും. മാര്‍ച്ച് 6ന് ആരംഭിക്കുന്ന ഓഹരി ഇഷ്യു മാര്‍ച്ച് 20ന് അവസാനിക്കും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക