ജീവിത ശൈലി മൂലവും ജനിതക പാരമ്പര്യം മൂലവും, പ്രമേഹം സംഭവിക്കാം. കൃത്യമായ വ്യായാമം, നിയന്ത്രിത ഭക്ഷണം, ചിട്ടയായ ജീവിത ശൈലി എന്നിവ മൂലം പ്രമേഹം കുറയ്ക്കാൻ സാധിക്കും. പ്രമേഹം തുടക്കത്തിൽ തന്നെ തിരിച്ചറിയുക എന്നത് പ്രധാനമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയാല്‍ സംഭവിക്കുന്ന ഒരു അവസ്ഥയാണ് ഡയബറ്റിക് ന്യൂറോപ്പതി. നാഡികളില്‍ സംഭവിക്കുന്ന കേടുപാടാണിത്. ഡയബറ്റിക് ന്യൂറോപ്പതി മിക്കപ്പോഴും കാലുകളിലെ ഞരമ്പുകളെയാണ് ബാധിക്കുന്നത്. ഞരമ്പുകൾക്ക് ക്ഷതം പറ്റുക എന്നും പറയാം.
പ്രമേഹ ലക്ഷണങ്ങൾ
പാദങ്ങൾക്ക് മരവിപ്പും ഇക്കിളിയും ഉണ്ടാകുന്നത് ഇതുമൂലമാകാം.
പാദങ്ങളിലെ മുറിവ് ഉണങ്ങാൻ സമയമെടുക്കുന്നതും രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ സംഭവിക്കുന്നതാണ്. പാദങ്ങളിലെ ചെറിയ മുറിവുകളോ കുമിളകളോ വ്രണങ്ങളോ പോലും സുഖപ്പെടാൻ കൂടുതൽ സമയമെടുത്തേക്കാം.
പ്രമേഹമുള്ളവരില്‍ അത്ലറ്റ്സ് ഫൂട്ട്സ് എന്നറിയപ്പെടുന്നൊരു ഫംഗല്‍ അണുബാധയുണ്ടാം. പാദത്തിലും വിരലുകള്‍ക്കിടയിലുമെല്ലാം ചൊറിച്ചില്‍, ചുവപ്പു നിറം എന്നിവയൊക്കെ ഇത് മൂലം ഉണ്ടായേക്കാം.
കാലുകളിലെ അരിമ്പാറയും ചിലപ്പോഴൊക്കെ പ്രമേഹത്തിന്‍റെ സൂചനയാകാം.
പാദങ്ങളിലെ വേദന, കാലുകളിൽ സ്ഥിരമായുള്ള അസ്വസ്ഥത തുടങ്ങിയവയൊക്കെ പ്രമേഹത്തിന്‍റെ ലക്ഷണമാകാം.
- read more…..
- താരൻ ആണെന്ന് തെറ്റിദ്ധരിക്കരുത്,തലയിലും സോറിയാസിസ് വരാം: ആരംഭ ലക്ഷണങ്ങൾ ഇവയാണ്
- ഈ വേനൽക്കാലത്ത് മെച്ചപ്പെട്ട ഉറക്കത്തിന് തണുപ്പുള്ള കിടക്ക പുറത്തിറക്കി സെഞ്ച്വറി മാട്രസ്സെസ്
- ഒമ്പതുമുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി ഓപ്പൺബുക്ക് പരീക്ഷ സി.ബി.എസ്.ഇ. പരിഗണിക്കുന്നു
- പുരുഷന്മാരുടെ കണ്ണുകളിൽ കാണുന്ന ഈ ലക്ഷണങ്ങൾ പറയും ഉയർന്ന കൊളസ്‌ട്രോൾ ഉണ്ടോ എന്ന്.
- പരവേശവും,ക്ഷീണവും; എത്ര വെള്ളം കുടിച്ചാലും മാറാത്ത ദാഹവും: ഈ ലക്ഷണങ്ങൾ നിസ്സരമായി തള്ളിക്കളയരുത്
ഉയർന്ന പ്രമേഹത്തിന്റെ ലക്ഷണങ്ങൾ
അടിക്കടി മൂത്രമൊഴിക്കുന്നത്, അമിത ദാഹവും വിശപ്പും, മങ്ങിയ കാഴ്ച, ക്ഷീണവും ബലഹീനതയും, അകാരണമായി ശരീരഭാരം കുറയുക, എപ്പോഴും ഓരോ അണുബാധകള്‍ ഉണ്ടാകുന്നതുമൊക്കെ പ്രമേഹത്തിന്‍റെ ലക്ഷണങ്ങളാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ നിർജ്ജലീകരണത്തിന് കാരണമാകും ഇതുമൂലം ചര്‍മ്മം വരണ്ടതാകാം. ചര്‍മ്മത്തില്‍ ഇരുണ്ടതും കട്ടിയുള്ളതുമായ പാടുകള്‍ വരുന്നതൊക്കെ ചിലപ്പോള്‍ പ്രമേഹത്തിന്‍റെ ലക്ഷണമാകാം.