തൊലി അസാധാരണമായ രീതിയില്‍ കട്ടി വയ്ക്കുന്ന അവസ്ഥയാണ് സോറിയാസിസില്‍ ഉണ്ടാകുന്നത്. ത്വക്കില്‍ പാടുകള്‍ ഉണ്ടാകുകയും അതില്‍ ചുവപ്പോ കറുപ്പോ നിറത്തിലുള്ള അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുകയും അസഹ്യമായ ചൊറിച്ചില്‍ ഉണ്ടാകുകയും താരം പോലെ ഉണ്ടാകുകയും ചെയ്യുന്നതാണ്.
സോറിയാസിസിന്‍റെ പ്രധാന ലക്ഷണങ്ങള്‍.
തലയോട്ടിയിൽ കട്ടിയുള്ളതും വെള്ളിനിറത്തിലുള്ളതുമായ ചെതുമ്പലുകൾ പോലെ കാണപ്പെടുന്നു
ചുവന്ന പാടുകൾ ഉണ്ടാകുന്നു
തലയിൽ താരനോട് സമാനമായവ ഉണ്ടാകുന്നു
തലയോട്ടിയിലെ ചൊറിച്ചിൽ
തലയോട്ടിയിൽ പാടുകൾ വരുന്നു.
ചർമ്മത്തിന്‍റെ ടോൺ അനുസരിച്ച് തലയോട്ടിയിലെ പാച്ചുകളുടെ നിറവും മാറാം. പിങ്ക്, ചുവപ്പ്, വയലറ്റ്, ഇരുണ്ട തവിട്ട് നിറം അങ്ങനെ പല നിറത്തിലുള്ള പാച്ചുകള്‍ തലയോട്ടിയില്‍ കാണപ്പെടുന്നതും നിസാരമായി കാണേണ്ട. തലയോട്ടിയിലെ ചര്‍മ്മം ഡ്രൈ ആകുക അഥവാ വരണ്ടു പോകുക, ഇടയ്ക്കിടെ രക്തസ്രാവം, മുടി കൊഴിച്ചിൽ എന്നിവയും തലയോട്ടിയിലെ സോറിയാസിസിന്‍റെ ലക്ഷണങ്ങൾ ആകാം. ഇത് ഏത് പ്രായക്കാരെയും ബാധിക്കാം.