അമിത വണ്ണം എല്ലാവർക്കുമൊരു പ്രശ്നമാണ്. ദിവസം തോറുമുള്ള ചായ കുടി, മോശം ഭക്ഷണ ശീലം, വ്യായാമക്കുറവ് തുടങ്ങിയവയാണ് അമിത വണ്ണത്തിന് കാരണം. ഇതിനപ്പുറം സ്ട്രെസ്, ഇരുന്നുള്ള ജോലി എന്നിവ വയർ ചാടുന്നതിനു കാരണമാകും. കൃത്യമായ വ്യയാമം, നിയന്ത്രിത ഭക്ഷണ ശീലം എന്നിവ പരിശീലിക്കണം. അതിനു പുറമെ ചില ഒറ്റ മൂളി പ്രയോഗങ്ങൾ നോക്കാം. ഇവ പൂർണ്ണമായും വീട്ടി തന്നെ ഉണ്ടാക്കുന്നവയും നമുക്ക് സുപരിചിതരായവരുമാണ്. പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ല
മല്ലി
മല്ലി, ജീരകം, തക്കോലം, കായം, കറുവാപ്പട്ട എന്നിവയാണ് ഇതിനായി വേണ്ടത്. മല്ലി ആരോഗ്യപരമായ ഗുണങ്ങള്‍ക്ക് നല്ലതാണ്. പ്രമേഹം, കൊളസ്ട്രോള്‍ എന്നിവയ്ക്ക് ഇത് നല്ലൊരു പരിഹാരമാണ് ശരീരത്തിലെ കൊഴുപ്പുരുക്കുന്ന ഒന്നാണ് മല്ലി. തക്കോലവും ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. ഇതും തടി കുറയ്ക്കാന്‍ നല്ലതാണ്
കറുവപ്പട്ട
കറുവപ്പട്ടയ്ക്ക് ആരോഗ്യപരമായ ഏറെ ഗുണങ്ങളുണ്ട്. ഇത് പ്രമേഹത്തിന് നല്ലൊരു പരിഹാരമാണ്. ശരീരത്തിലെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തുന്ന ഇത് കൊഴുപ്പുരുക്കാന്‍ സഹായിക്കുന്നു. വയറ്റിലെ കൊഴുപ്പ് നീക്കാന്‍ മികച്ചൊരു വഴിവാണ് കറുവാപ്പട്ട. ഇതുപോലെ കായത്തിനും ശരീരത്തിലെ ചൂട് വര്‍ദ്ധിപ്പിച്ച് ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ സാധിയ്ക്കും. ശരീരഭാരം കുറയ്ക്കാൻ ഉപയോഗിക്കാവുന്നതാണ്.
- Read more…
- അത്താഴം കഴിക്കുന്നത് 8 മണിക്ക് ശേഷമാണോ?
- എന്നെ കൊല്ലാൻ അത് മതിയായിരുന്നു:തന്റെ പരിക്കിന് ഉത്തരവാദികൾ ഹരിയാന പൊലീസെന്ന് നീൽ ഭലീന്ദർ സിംഗ്
- അന്തരിച്ച ‘ദംഗൽ’ താരം സുഹാനി ഭട്നഗറിൻ്റെ വീട്ടിലെത്തി ബോളിവുഡ് നടൻ ആമിർ ഖാൻ| Aamir Khan visits late Dangal co-star Suhani Bhatnagar’s home
- ചൂടത്ത് ഇവ ഉറപ്പായും ശ്രദ്ധിക്കണം; ചൂട് കാലത്തെ എങ്ങനെ നേരിടാം?
ജീരകം
ജീരകത്തിലെ തൈമോള്‍ ദഹനപ്രക്രിയ ശക്തിപ്പെടുത്തുന്നു. ശരീരത്തിലെ ഉപാപയ പ്രക്രിയ ശക്തിപ്പെടുത്തുന്നു. വയറ്റിലെ കൊഴുപ്പകറ്റാന്‍ ഇതേറെ നല്ലതാണ്.
ഇവയിൽ അടങ്ങിയിട്ടുള്ള പോളിഫെനോളുകൾ, ഗാലിക് ആസിഡുകൾ, ക്വെർസെറ്റിൻ, കാംപ്ഫെറോൾ തുടങ്ങിയ സംയുക്തങ്ങൾ എല്ലാം തന്നെ ഫ്രീ-റാഡിക്കൽസിനെ തടഞ്ഞുനിർത്താൻ ശേഷിയുള്ളവയാണ്. ഇവ നിയന്ത്രണ വിധേയമാകുന്നത് മൂലം ശരീരത്തിനുള്ളിലെ സമ്മർദ്ദത്തെയും വീക്കത്തെയും തടയാൻ സാധിക്കുകയും അങ്ങനെ ശരീരഭാരം വർദ്ധിപ്പിക്കുന്നത് ഒഴിവാക്കാൻ സാധിക്കുകയും ചെയ്യുന്നു.
ഒറ്റമൂലി
തക്കോലം, കായം, ജീരകം, മല്ലി, എന്നിവയെല്ലാം തുല്യ അളവിൽ എടുക്കുക. അതിന് ശേഷം ഒരു പാനിലിട്ട് ചെറിയ ചൂടിൽ ഇവയെല്ലാം വറുത്ത് എടുക്കാം. ഈ മിശ്രിതം ഇത് പൊടിച്ചെടുക്കുക. ഒരു പാത്രത്തിലിട്ട് വായു കടക്കാത്ത വിധത്തിൽ ഈ പൊടി സൂക്ഷിക്കാം. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ ഒരു സ്പൂൺ പൊടി കലക്കി ഉപയോഗിക്കാവുന്നതാണ്.