മുംബൈ : ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡിന്റെ പ്രധാന സര്‍വീസ് മേഖലയാണ് ആരോഗ്യ ഇന്‍ഷുറന്‍സ്. കഴിഞ്ഞ ഏതാനും പാദങ്ങളില്‍ ഐസിഐസിഐ ലൊംബാര്‍ഡ്, ഏജന്‍സി ചാനല്‍ വഴിയും ബാങ്കുകള്‍ വഴിയും ഡിജിറ്റല്‍ പങ്കാളിത്തംവഴിയും ഉത്പന്നങ്ങളുടെ വിതരണം വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഹെല്‍ത്ത് വിഭാഗത്തില്‍ ഐസിഐസിഐ ലൊംബാര്‍ഡിന്റെ വിപണി വിഹിതത്തില്‍ ഗണ്യമായ വര്‍ധനവിന് ഇത് കാരണമായി.
വളര്‍ച്ചയുടെ അടുത്തഘട്ടത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ പ്രമുഖ ജനറല്‍ ഇന്‍ഷുറര്‍മാരില്‍ ഒന്നായ ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ആരോഗ്യ ഉത്പന്നങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, സേവനങ്ങള്‍ എന്നിവയുടെ മേധാവിയായി ശ്രീമതി പ്രിയ ദേശ്മുഖിനെ നിയമിച്ചതായി അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. തന്റെ പുതിയ റോളില്‍, കമ്പനിയുടെ ആരോഗ്യ ഉത്പന്നങ്ങള്‍, അണ്ടര്‍ റൈറ്റിങ്, ക്ലെയിമുകള്‍ എന്നവക്ക് പ്രിയ മേല്‍നോട്ടംവഹിക്കും. ഐഎല്‍ടേക്ക്കെയര്‍ ആപ്പിന്റെ ഉത്തരവാദിത്തവും അവര്‍ക്കായിരിക്കും.
Read more :
- ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്ലാസ്റ്റിക് രഹിത മാർഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ശുചിത്വ മിഷന്
- നവാൽനിയുടെ മൃതദേഹം കാണിച്ചു, രഹസ്യ സംസ്കാരം നടത്താൻ അധികൃതർ സമ്മര്‍ദം ചെലുത്തുന്നതായി നവാല്‍നിയുടെ മാതാവ് ല്യൂഡ്മില
- അവ്ദിവ്കയിൽ റഷ്യൻ സൈന്യത്തിനുണ്ടായ വൻ നഷ്ട്ടങ്ങൾ റിപ്പോർട്ട് ചെയ്തു : ദിവസങ്ങൾക്കുള്ളിൽ റഷ്യൻ യുദ്ധ ബ്ലോഗർ ജീവനൊടുക്കി
- തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ അലംഭാവം കാണിച്ചു : കോർ കമ്മിറ്റി യോഗത്തിൽ മൂന്ന് മന്ത്രിമാരെ നിർത്തിപ്പൊരിച്ച് അമിത് ഷാ
- ഛത്തീസ്ഗഡിൽ പൊലീസിന് വിവരം കൈമാറിയെന്ന് ആരോപിച്ച് 2 ഗ്രാമീണരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി