കാലും കയ്യും ഉളുക്കി പിടിക്കുന്നത് അത്ര നിസ്സാരമായി കാണരുത്; പേശികളെ സംബന്ധിച്ച ഈ വിവരങ്ങൾ നിങ്ങൾക്ക് അറിയാമോ?

ഇടയ്ക്കിടെ കയ്യും കാലുമൊക്കെ ഉളുക്കുന്നത് നിത്യ ജീവിതത്തിൽ സ്വാഭാവികമാണ്. എന്നാൽ ഉളുക്കുകൾ അത്ര നിസ്സാരമായി കാണേണ്ടുന്ന ഒന്നല്ല. ഒരു അസ്ഥിബന്ധത്തിന്, അതി​ന്റെ കഴിവി​ന്റെ പരിധിക്കപ്പുറം വലിച്ചുനീട്ടപ്പെടുമ്പോൾ സംഭവിക്കുന്ന പരിക്ക് അഥവാ കീറലിനെയാണ് ഉളുക്ക് എന്ന് പറയുന്നത്. ഇതിനെ ‘സ്പ്രെയിൻ’ (sprain) എന്നും ‘പാർഷ്യൽ ലിഗമെന്റ് ടിയർ (partial ligament tear) എന്നുമൊക്കെ പറയുന്നു. ശരീരത്തിന്റെ വിവിധഭാഗങ്ങളിൽ ഉളുക്കുകൾ സംഭവിക്കും. ഏറ്റവും കൂടുതൽ ഉളുക്ക് അനുഭവപ്പെടുന്നത് കണംങ്കലിലാണ്. 

ഉളുക്കിന്റെ ലക്ഷണങ്ങൾ

  • തീവ്രമായ വേദന
  • നീര്
  • ചതവ്
  • ചലിപ്പിക്കാൻ ഉള്ള ബുദ്ധിമുട്ട്
  • ചലിപ്പിക്കുമ്പോൾ വേദന കൂടുക.

ഉളുക്കാൻ സാധ്യത കൂടുതലുള്ള ശരീരഭാങ്ങൾ 

കണങ്കാൽ,കാൽമുട്ട്,കൈവിരൽ, കണങ്കൈ, കാൽവിരൽ,നട്ടെല്ല്. 

അപകടസാദ്ധ്യതകൾ

ഉളുക്കിന്റെ  അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഉളുക്ക് സംഭവിക്കുമ്പോൾ പേശികൾക്ക് ക്ഷെതം നിൽക്കാനുള്ള സാധ്യതയുണ്ട് 

ഉളുക്ക് വന്നാൽ എന്തൊക്കെ ചെയ്യാം? 

 ഐസ് കഷണം ഒരു തുണിയിൽ പൊതിഞ്ഞ് ഉളുക്ക് ബാധിച്ച ഭാഗത്ത് കുറച്ചു നേരം വയ്ക്കുക. വീക്കവും വേദനയും കുറയ്ക്കാൻ ഇത് സഹായകമാകും. ഇത് ഒരു ദിവസം 3-4 തവണ 20-30 മിനിറ്റ് നേരത്തെക്ക് ചെയ്യാം. 

ബാൻഡേജ് കെട്ടുക .ബാൻഡേജ് ചെയ്യുമ്പോൾ ഒരുപാട് ഇറുകാതിരിക്കാനും ഒരുപാട് അയഞ്ഞു പോകാതെയും ശ്രദ്ധിക്കേണ്ടതാണ്.

 ഉളുക്ക് സംഭവിച്ച ഭാഗം ഹൃദയത്തി​ന്റെ നിരപ്പിൽ നിന്നും ഉയർത്തിനിർത്തുന്നത് വീക്കം കുറയ്ക്കുന്നതിനും രക്തയോട്ടം നിയന്ത്രിക്കാനും സഹായകമാകും.ഇത് വീക്കത്തെയും വേദനയെയും പൂർണ്ണമായും സുഖപ്പെടുത്തില്ലെങ്കിലും, ഇവയുടെ തീവ്രത കുറയ്ക്കുന്നതുവഴി ഉളുക്ക് വേഗം സ്വയം ഭേദമാവാൻ സഹായിക്കും.