മോസ്കോ: റഷ്യൻ മിലിട്ടറി ബ്ലോഗർ ആന്ദ്രേ മോറോസോവ് (44) സ്വയം വെടിവച്ച് ജീവനൊടുക്കി. യുക്രെയ്നിലെ യുദ്ധത്തിനിടെ റഷ്യൻ സൈന്യം നേരിട്ട വൻ നാശത്തെക്കുറിച്ച് അറിയിച്ചതിനെത്തുടർന്ന് മോറോസോവ് വലിയ വിമർശനത്തിനിരയായിരുന്നു.
അതേസമയം, മരണത്തിന് ഉത്തരവാദികള്‍ ക്രെംലിനാണെന്ന് മോറോസോവിനെ പിന്തുണയ്ക്കുന്നവർ കുറ്റപ്പെടുത്തി. യുക്രെയ്നില്‍ സൈനികനായി പ്രവർത്തിച്ചയാളാണ് മോറോസോവ്. ഒക്ടോബറിനു ശേഷം കിഴക്കൻ യുക്രെയ്നിലെ അവ്ദിവ്ക മേഖലയില്‍ 16,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് ഈയിടെ മോറോസോവ് വെളിപ്പെടുത്തിയിരുന്നു. സൈന്യത്തെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് റഷ്യൻ സൈനിക മേധാവികള്‍ രംഗത്തുവന്നു. പോസ്റ്റ് പിൻവലിക്കണമെന്ന് മോറോസോവിനോട് ആവശ്യപ്പെട്ടിരുന്നു.
Read more :
- തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ അലംഭാവം കാണിച്ചു : കോർ കമ്മിറ്റി യോഗത്തിൽ മൂന്ന് മന്ത്രിമാരെ നിർത്തിപ്പൊരിച്ച് അമിത് ഷാ
- ഛത്തീസ്ഗഡിൽ പൊലീസിന് വിവരം കൈമാറിയെന്ന് ആരോപിച്ച് 2 ഗ്രാമീണരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി
- ‘രാഹുൽ ഗാന്ധിയെ കാണാൻ 10 കിലോ ഭാരം കുറയ്ക്കാൻ ആവശ്യപ്പെട്ടു’ : ന്യായ് യാത്രക്കിടെ ബോഡി ഷേയ്മിങ് നേരിട്ടതായി സീഷാൻ സിദ്ധിഖ്
- വാരാണസിയിൽ മോദിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയാകാൻ അജയ് റായ് : റായ്ബറേലിയിലും അമേഠിയിലും ആകാംക്ഷ
- കർഷക സമരത്തിനിടെ കൊല്ലപ്പെട്ട ശുഭ് കരണിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക