കേരളത്തിൽ ഇപ്പോൾ ചൂട് ഗണ്യമായി കൂടി വരുകയാണ്. ചൂട് മൂലം പല ശാരീരിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. അതിനാൽ ചൂട് കാലത്ത് കുറച്ചു ശ്രദ്ധയോടു വേണം ജീവിക്കാൻ. പുറത്തിറങ്ങുന്നതിൽ ശ്രദ്ധ വേണം. ഭക്ഷണം കഴിക്കുമ്പോൾ വയറിനു തണുപ്പ് ലഭിക്കുന്ന ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക.
ചൂട് കൂടുന്നത് നിർജലീകരണം, വിശപ്പ് കുറയൽ, ശരീരത്തിന്റെ പ്രവർത്തനങ്ങളുടെ മന്ദത എന്നിവയെ ബാധിക്കും. വൃക്ക, കരൾ, ഹൃദയം, തലച്ചോർ എന്നിവയുടെ പ്രവർത്തനം മെല്ലെ താളം തെറ്റിത്തുടങ്ങും. പ്രമേഹവും രക്തസമ്മർദവും കുടുതൽ ഉള്ളവർക്ക് അവ അൽപം കൂടി വർധിക്കും.
വേനൽ കാലത്തു എന്തൊക്കെ കാര്യങ്ങൾ ചെയ്യണം?
രണ്ടോ മൂന്നോ നേരം കുളിക്കാം. ചൂടുവെള്ളം വേണ്ട. കൂടുതൽ സമയം ശരീരത്തിൽ വെള്ളം വീഴ്ത്താം. ഷവർ ഉപയോഗിക്കുന്നതു നന്ന്.
കഴിവതും സോപ്പ് ഉപയോഗം കുറയ്ക്കുക. പകരം ചെറുപയർ, കടല, ഇഞ്ച പൊടികൾ ഉപയോഗിക്കാം. തലയിൽ താളി തേയ്ക്കാം. വെളിച്ചെണ്ണ, നല്ലെണ്ണ ഉപയോഗിക്കാം. ചുടുള്ള എണ്ണകൾ ഒഴിവാക്കുക.
അയഞ്ഞ വസ്ത്രങ്ങൾ നന്ന്. പരുത്തി വസ്ത്രങ്ങൾ ഉചിതം.
കേരളത്തിന്റെ സ്വന്തം കഞ്ഞിയാണു വേനലിന്റെ ഭക്ഷണം. കഞ്ഞി ശരീരത്തെ തണുപ്പിക്കും. ചമ്മന്തി, പയർ, ഇലക്കറികൾ ധാരാളം ഉപയോഗിക്കാം. എരിവ് കുറയ്ക്കുക. മസാലകളും കുറയ്ക്കാം.
മറ്റ് അസുഖങ്ങളില്ലെങ്കിൽ നെയ്യ് ഉപയോഗിക്കാം. രാവിലെയും വൈകിട്ടും ഓരോ സ്പൂൺ നെയ്യ് കഴിക്കുന്നതു ശരീരത്തെ തണുപ്പിക്കും. വെളിച്ചെണ്ണയും തണുപ്പു നൽകും. പാൽ, മോര് എന്നിവ ധാരാളം ഉപയോഗിക്കാം.
പപ്പായയും പൈനാപ്പിളും ഒഴികെയുള്ള പഴങ്ങൾ നല്ലതാണ്. മുന്തിരി, മാങ്ങ, ഓറഞ്ച്, തണ്ണിമത്തൻ, ചെറുപഴങ്ങൾ നന്ന്. നേന്ത്രപ്പഴം പുഴുങ്ങിക്കഴിക്കുക.
മാംസാഹാരങ്ങൾ വേനലിൽ ചൂടുകൂട്ടും. പച്ചക്കറികൾ ഗുണം ചെയ്യും. കുമ്പളം, വെള്ളരി, ഇലക്കറികൾ, കൂവപ്പൊടി എന്നിവ ഭക്ഷണത്തിനായി ഉപയോഗിക്കാം.
ചൂടുകുറയ്ക്കാൻ കരിക്ക് അത്യുത്തമം. രണ്ടു കരിക്കു വരെ കഴിക്കാം.
എത്ര വെള്ളം കുടിക്കാം. ആവശ്യത്തിനു ധാരാളം വെള്ളം കുടിക്കുക. നാലു മുതൽ അഞ്ചു ലീറ്റർ വരെ വെള്ളമാകാം. മൂത്രത്തിന്റെ നിറം മങ്ങിയ മഞ്ഞയാണ് എന്നോർക്കുക. റഫ്രിജറേറ്ററിലെ വെള്ളത്തേക്കാളും മൺകൂജയിലെ സ്വാഭാവികമായി തണുത്ത വെള്ളം ഗുണം ചെയ്യും. മല്ലിവെള്ളവും നന്ന്.
നേരിട്ടു ഫാനിനു കീഴിൽ കിടക്കരുത്. ഫാൻ ശരീരത്തിലെ വെള്ളം കുറയുന്നതിന് ഇടയാക്കും. കൂടുതൽ വെള്ളം കുടിക്കാം.
- read more…..
- ഷുഗറുള്ളവർ ഈ ഭക്ഷണങ്ങൾ ഉറപ്പായും ഒഴിവാക്കണം
- ടൊവിനോ കമ്മന്റിടാതെ പരീക്ഷയ്ക്ക് പഠിക്കില്ല’: ‘പോയിരുന്നു പഠിക്ക് മോനെ’ എന്ന മറുപടിയുമായി താരം| Tovino Thomas commented on a viral video
- വനിതാസംരഭകർക്കായി ആമസോൺ ഇന്ത്യ- ഗെയിം ധാരണ
- പലസ്തീനികളുടെ ഏക ആശ്രയവും ഇല്ലാതാക്കാൻ ഇസ്രായേൽ : ഗാസയിലെ യു.എൻ ഏജൻസിയോട് ആസ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടു
- താടിയും,മുടിയും പൊഴിയാതിരിക്കാനും, നരയ്ക്കാതിരിക്കാനും ഇതിനേക്കാൾ മികച്ച വഴിയില്ല: ഇവ ശീലമാക്കി നോക്കു
തണുപ്പു ലഭിക്കുന്ന ലേപനങ്ങൾ പുരട്ടുന്നതു നല്ലതാണ്. രണ്ടു നേരം ഇളനീർ കുഴമ്പ് കണ്ണിൽ എഴുതുന്നതു ചൂടു മൂലമുള്ള നേത്ര രോഗങ്ങൾ കുറയ്ക്കും.
ചന്ദനം, രാമച്ചം ഇവ കലർന്ന കുഴമ്പുകൾ പുരട്ടി കുളിക്കാം. ആര്യവേപ്പ് ഇല അരച്ചു പുരട്ടി കുളിക്കുന്നതു വേനൽക്കാല രോഗങ്ങളെ അകറ്റും.
ഉറക്കം കുറയും. കിടക്കും മുമ്പ് കാൽ മുട്ടിനു താഴെ നനച്ച് ഈർപ്പം നില നിർത്തുന്നതു നല്ലതാണ്.
മഴക്കാലത്തു മാത്രമല്ല, വേനൽക്കാലത്തും കുട ശീലമാക്കാം. നേരിട്ടുള്ള ചൂട് ശരീരത്തിൽ ഏൽക്കുന്നതു തടയും. ഇരുചക്രവാഹനത്തിലെ യാത്രകൾ കുറയ്ക്കുക. ബസ്, കാർ പോലുള്ള വാഹനങ്ങളിലേക്കു മാറുക.
സംഭാരം തുടങ്ങിയ ദാഹശമിനികൾ കുടിയ്ക്കുക