തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് വ്യക്തമായ മേൽകൈ. പത്ത് ജില്ലകളിൽ നടന്ന 23 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റം. കോൺഗ്രസിൻ്റെ യും ബിജെപിയുടേയും 6 സീറ്റുകൾ ഇടത് മുന്നണി പിടിച്ചെടുത്തു . യുഡിഎഫ് 10 സീറ്റിലും എൽഡിഎഫ് 9 സീറ്റിലും എൻഡിഎ 3 സീറ്റിലുമാണു ജയിച്ചത്. ഒരിടത്ത് എൽഡിഎഫ് സ്വതന്തനും വിജയക്കൊടി പാറിച്ചത്.
ആറിടത്ത് എൽഡിഎഫിന് അട്ടിമറി വിജയമാണ് സ്വന്തമാക്കിയത്.നേരത്തേ 4 സീറ്റുണ്ടായിരുന്ന എല്‍ഡിഎഫ് 6 സീറ്റ് അധികം നേടി. 14 സീറ്റുണ്ടായിരുന്ന യുഡിഎഫ് 10 സീറ്റിലേക്ക് ഒതുങ്ങി. 4 സീറ്റുണ്ടായിരുന്ന ബിജെപി മൂന്നിടത്ത് വിജയിച്ചു.
തിരുവനന്തപുരം ജില്ലയിലെ 4 തദ്ദേശ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മുന്നിടത്ത് എൽഡിഎഫും ഒരെണ്ണത്തിൽ ബിജെപിയും വിജയിച്ചു. രണ്ടു എൽഡിഎഫ് അട്ടിമറി വിജയമാണ് സ്വന്തമാക്കിയത്.
75.1% ശതമാനം പേരാണ് ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത് 10,974 പുരുഷന്മാരും 13,442 സ്ത്രീകളും ഉൾപ്പെടെ ആകെ 24,416 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു.. 10 ജില്ലകളിലായി ഒരു മുനിസിപ്പൽ കോർപറേഷൻ വാർഡിലും 4 മുനിസിപ്പാലിറ്റി വാർഡിലും 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമായിരുന്നു ഉപതിരഞ്ഞെടുപ്പ്. 88 സ്ഥാനാർഥികളാണു ജനവിധി തേടിയത്.