ഷുഗറുള്ളവർ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട മേഖല ഭക്ഷണമാണ്. കൃത്യമായ ഭക്ഷണ ക്രമം പിന്തുടരുന്നില്ല എങ്കിൽ ഷുഗർ കൂടുതലാകുവാൻ സാധ്യത ഏറെയാണ്. ഷുഗർ ഉള്ളവർ അന്നജം കുറഞ്ഞ പ്രോട്ടീൻ ഉള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണം? ഇതുക്കെ ഒഴിവാക്കണം എന്ന് ഷുഗറുള്ളവർ കൃത്യമായി അറിഞ്ഞിരിക്കണം.
വൈറ്റ് ബ്രഡ്
ഉയര്‍ന്ന ‘ഗ്ലൈസെമിക്’ സൂചികയുള്ള ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം. അതിനാല്‍ പ്രമേഹ രോഗികള്‍ വൈറ്റ് ബ്രഡ് ഡയറ്റില്‍ നിന്നും ഒഴിവാക്കുകയാണ് നല്ലത്.
വറുത്തതും പൊരിച്ചതും
എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പ്രമേഹ രോഗികള്‍ ഒഴിവാക്കുക. കാരണം ഇവയില്‍ കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം കൂടാനും കാരണമാകുന്നു. ശരീരത്തിൽ കൊഴുപ്പടിയുന്നതുമൂലം ഇൻസുലിൻ പ്രതിരോധം ഉണ്ടാകാനും അതിനാൽ പ്രമേഹം വരാനും സാധ്യതയുണ്ട്.
പാനീയങ്ങൾ
ശീതളപാനീയങ്ങള്‍, സോഡ എന്നിവയാണ് ഇനി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ മധുരം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഇവ പ്രമേഹരോഗികള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം.
മധുരം
അടുത്തതായി പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ട ഒന്നാണ് കൃത്രിമ മധുരങ്ങള്‍. സാധാരണ പഞ്ചസാരയെക്കാള്‍ മധുരമേറിയ ഇവ ഇൻസുലിൻ പ്രതിരോധം ഉണ്ടാക്കാം.
ജങ്ക് ഫുഡ്
ജങ്ക് ഫുഡിൽ അമിതമായി കലോറി അടങ്ങിയിട്ടുള്ളതിനാൽ അടിവയറ്റില്‍ കൊഴുപ്പ് അടിയാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
പഴങ്ങൾ
പ്രമേഹരോഗികള്‍ മധുരം കുറഞ്ഞ പഴങ്ങള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓറഞ്ച് ജ്യൂസ് പ്രമേഹ രോഗികള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇതില്‍ മധുരം വളരെ കൂടുതലാണ്.