ന്യൂഡൽഹി∙ രാഹുൽ ഗാന്ധിയെ കാണണമെങ്കിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പരാതിപ്പെട്ട് മുൻ കോൺഗ്രസ് നേതാവ് ബാബാ സിദ്ദിഖിന്റെ മകൻ സീഷാൻ സിദ്ദിഖ്. മുൻപ് ഭാരത് ജോഡോ യാത്ര മുംബൈയിലെത്തിയപ്പോൾ രാഹുൽ ഗാന്ധിയെ കാണാൻ ശ്രമിച്ച സീഷാനോട് രാഹുലുമായി അടുത്ത വൃത്തങ്ങൾ ശരീര ഭാരം പത്തുകിലോ കുറച്ചുവരാൻ ആവശ്യപ്പെട്ടുവെന്ന് സീഷാൻ കുറ്റപ്പെടുത്തി. ന്യൂനപക്ഷ നേതാക്കൾ കോൺഗ്രസിൽ വിവേചനം നേരിടുന്നുണ്ടെന്നും അത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം ആരോപിച്ചു.
‘‘മല്ലികാർജുൻ ഖർഗെയുടെ കൈകൾ കെട്ടിയ നിലയിലാണ്. അദ്ദേഹത്തിന് പ്രവർത്തിക്കാനാകുന്നില്ല. രാഹുൽ അദ്ദേഹത്തിന്റെ ജോലി ചെയ്യുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ചുറ്റുമുള്ള നേതാക്കൾ കോൺഗ്രസിനെ അവസാനിപ്പിക്കുന്നതിനായി മറ്റുപാർട്ടിയിൽ നിന്ന് കരാർ എടുത്തതുപോലെയാണ് പ്രവർത്തിക്കുന്നത്.’’ സീഷാൻ പറഞ്ഞു.
Read more :
- വാരാണസിയിൽ മോദിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയാകാൻ അജയ് റായ് : റായ്ബറേലിയിലും അമേഠിയിലും ആകാംക്ഷ
- കർഷക സമരത്തിനിടെ കൊല്ലപ്പെട്ട ശുഭ് കരണിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ
- പലസ്തീനികളുടെ ഏക ആശ്രയവും ഇല്ലാതാക്കാൻ ഇസ്രായേൽ : ഗാസയിലെ യു.എൻ ഏജൻസിയോട് ആസ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടു
- കർഷക സമരം : കടുത്ത നടപടികൾക്കൊരുങ്ങി ഹരിയാന പോലീസ് : സമരത്തിൽ അണിചേർന്ന് സംയുക്ത കിസാൻ മോർച്ചയും
- യുപിയിൽ വിവാഹ സൽക്കാരത്തിനിടെ ദാവൂദ് ഇബ്രാഹിമിൻ്റെ ബന്ധു വെടിയേറ്റ് മരിച്ചു
സീഷാന്റെ പിതാവ് ബാബാ സിദ്ദിഖ് പാർട്ടിയിൽ നിന്ന് രാജിവെച്ചതിനെ തുടർന്ന് മുംബൈ യൂത്ത് കോൺഗ്രസ് പ്രസിഡൻറ് സ്ഥാനത്ത് നിന്ന് സീഷാൻ സിദ്ദിഖിനെ ബുധനാഴ്ച മാറ്റിയിരുന്നു. കോൺഗ്രസിൽ നിന്ന് രാജിവെച്ച ബാബാ സിദ്ദിഖ് അജിത് പവാർ നയിക്കുന്ന എൻസിപിയിലാണ് അംഗത്വമെടുത്തത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക