ബെംഗളുരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് പുതിയൊരു പുലിവാല് പിടിച്ചിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ വച്ച് ഹിന്ദുത്വ ശക്തികളെ പ്രകോപിപ്പിക്കുന്ന ഒരു നിയമം കൊണ്ടുവന്നിരിക്കുകയാണ് കര്‍ണാടകത്തിലെ സിദ്ധരാമയ്യ സര്‍ക്കാര്‍.
ക്ഷേത്രങ്ങളുടെ വരുമാനത്തിന് നികുതിയേര്‍പ്പെടുത്തുന്നതാണ് നിയമം. ഒരു കോടിയിലേറെ വരുമാനമുള്ള ക്ഷേത്രങ്ങള്‍ സര്‍ക്കാരിന് 10 ശതമാനവും 10 ലക്ഷം മുതല്‍ ഒരുകോടി രൂപവരെ വരുമാനമുള്ള ക്ഷേത്രങ്ങള്‍ അഞ്ചുശതമാനവും നികുതി കൊടുക്കണമെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നു.
ബി.ജെ.പിയുടെയും ഹിന്ദു സംഘടനകളുടെയും കടുത്ത എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരിക്കുകയാണ് ഈ നിയമം. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം ശക്തമായ ഭാഷയില്‍ ഇതിനെ അപലപിച്ചു. പ്രീണന രാഷ്ട്രീയത്തിന്റെ അങ്ങേയറ്റം താണനില എന്നാണ് രാജീവ് ചന്ദ്രശേഖര്‍ ആക്ഷേപിച്ചിരിക്കുന്നത്.
Read More……
- ആന കുത്തിക്കൊന്നാല്‍ നഷ്ടപരിഹാരം 10 ലക്ഷം: വയനാടന്‍ സംഘര്‍ഷം ഫലം കണ്ടു
- വൈ.എസ്.ആർ.സി.പി സർക്കാരിനെതിരെ നടത്തിയ ചലോ സെക്രട്ടേറിയറ്റ് മാർച്ചിനിടെ വൈഎസ് ശർമിള അറസ്റ്റിൽ
- ബിജു പ്രഭാകറിന് പകരക്കാരനെത്തി; പ്രമോജ് ശങ്കർ കെഎസ്ആർടിസി എംഡി
- ലീഗിനോട് വിട്ടുവീഴ്ചയില്ലെന്ന് കോൺഗ്രസ്; മൂന്നാം സീറ്റിൽ കീറാമുട്ടിയായി യുഡിഎഫ് സീറ്റ് വിഭജനം
- ഡ്രൈവിംഗ് ടെസ്റ്റ് ഇനി അടിമുടി മാറും; ഉത്തരവിറക്കി ഗതാഗത വകുപ്പ്; മാറ്റങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം
ആദായത്തിന്മേല്‍ നികുതി കൊണ്ടുവരാന്‍ കേന്ദ്രത്തിനല്ലാതെ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും സുപ്രിംകോടതിയെ സമീപിക്കുമെന്നും അഖില്‍ഭാരതീയ സന്ത് സമിതി എന്ന സന്യാസി സംഘടന പറഞ്ഞു.
ഹിന്ദുവിരുദ്ധ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇനി തിരിച്ചുവരാന്‍ പോകുന്നില്ലെന്നും സന്ത് സമിതി നേതാവ് ജിതേന്ദ്രാനന്ദ സരസ്വതി പ്രസ്താവനയില്‍ പറഞ്ഞു. തങ്ങളുടെ കാലിയായ ഖജനാവ് നിറയ്ക്കാന്‍ ക്ഷേത്രങ്ങളെ ചൂഷണം ചെയ്യാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
















