കൊച്ചി:എക്സികോം ടെലി സിസ്റ്റംസ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) 2024 ഫെബ്രുവരി 27 മുതല്‍ 29 വരെ നടക്കും.329 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 7,042,200 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 135 രൂപ മുതല്‍ 142 രൂപവരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 100 ഓഹരികള്‍ക്കും തുടര്‍ന്ന് 100ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.മൊണാര്‍ക്ക് നെറ്റ്-വര്‍ത്ത് ക്യാപിറ്റല്‍ ലിമിറ്റഡ്, യുണിസ്റ്റോണ്‍ ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, സിസ്റ്റമാറ്റിക്സ് കോര്‍പ്പറേറ്റ് സര്‍വീസസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.
Read more ….
- കമൽ നാഥിന് മുന്നിൽ ബി.ജെ.പി വാതിലുകൾ എന്നും അടഞ്ഞു തന്നെ കിടക്കും : മധ്യപ്രദേശ് മന്ത്രി
- കർഷക സമരവുമായി ബന്ധമുള്ള അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള സർക്കാർ നിർദ്ദേശം ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കൊലപാതകം : കോൺഗ്രസ്സ്
- ഡ്രൈവിംഗ് ടെസ്റ്റ് ഇനി അടിമുടി മാറും; ഉത്തരവിറക്കി ഗതാഗത വകുപ്പ്; മാറ്റങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം
- റിയാസ് മൗലവി വധക്കേസ്:ശിക്ഷാ വിധി ഈ മാസം 29ന്
- ഗസ്സയിലെ വെടിനിർത്തൽ പ്രമേയം വീറ്റോ ചെയ്ത നടപടി ഖേദകരമെന്ന് ഖത്തർ