ജബൽപുർ: മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിനെ ബിജെപിക്ക് ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി. മധ്യപ്രദേശ് ബിജെപി മുൻ അധ്യക്ഷനും മന്ത്രിയുമായ കൈലാഷ് വിജയ്‌വർഗിയയാണ് കമൽനാഥിനെതിരെ രംഗത്തെത്തിയത്. കമൽനാഥും മകൻ നകുൽനാഥും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങളോടായിരുന്നു ബിജെപി മന്ത്രിയുടെ പ്രതികരണം. കമൽനാഥിന്റെ അടുത്ത നീക്കമെന്താണെന്ന് ഉറ്റുനോക്കുന്നതിനിടെയാണിത്.
Read more :
- കർഷക സമരവുമായി ബന്ധമുള്ള അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള സർക്കാർ നിർദ്ദേശം ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കൊലപാതകം : കോൺഗ്രസ്സ്
- മുംബൈയിൽ ഉറങ്ങിക്കിടക്കവേ എസി പൊട്ടിത്തെറിച്ച് സ്ത്രീ മരിച്ചു
- കശ്മീരിലെ ഗുല്‍മാര്‍ഗില്‍ ഹിമപാതം : വിദേശ വിനോദസഞ്ചാരി മരിച്ചു
- ബലാത്സംഗ കേസിൽ ഫുട്ബോൾ താരം ഡാനി ആൽവെസിന് തടവ്ശിക്ഷ വിധിച്ച് കോടതി
- തിരഞ്ഞെടുപ്പിന് മുമ്പ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കലിന് സ്റ്റേ ലഭിച്ചില്ലെങ്കിൽ പണം കണ്ടെത്താൻ പ്ലാൻ ബിയുമായി കോൺഗ്രസ്
ചിന്ദ്വാര ലോക്‌സഭാ സീറ്റിൽ നകുൽനാഥ് കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നു പറഞ്ഞാണ് ആരോപണങ്ങളെ കോൺഗ്രസ് നേരിടുന്നത്. കമൽനാഥുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ അദ്ദേഹം കോൺഗ്രസ് വിടില്ലെന്നു പറയുമ്പോഴും അഭ്യൂഹങ്ങളോടു പ്രതികരിക്കാൻ കമൽനാഥ് ഇതുവരെ തയ്യാറായിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക