മുംബൈ: മുംബൈയിൽ എസി പൊട്ടിത്തെറിച്ച് ഒരു സ്ത്രീ മരിച്ചു. വിലെ പാർലെ ദീക്ഷിത് റോഡിലെ അമിത് പരിവാർ സോസൈറ്റിയിൽ ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്വരൂപ ഷായാണ് (45) മരിച്ചത്. സ്വരൂപയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അപ്പാർട്ട്മെന്റിന്റെ വാതിലിൽ നിന്ന് കറുത്ത പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് ആദ്യം വിവരം അറിയിച്ചത്. അയൽവാസികൾ ഫ്‌ളാറ്റ് കുത്തിത്തുറന്ന് നോക്കിയപ്പോഴാണ് കുളിമുറിയിൽ അബോധാവസ്ഥയിൽ കിടക്കുന്ന ഷായെ കണ്ടെത്തിയത്. അവർ ഉടൻ തന്നെ കെട്ടിടത്തിലെ സെക്യൂരിറ്റിയെ അറിയിക്കുകയും പൊലീസിൽ ബന്ധപ്പെടുകയും ചെയ്തു. ഉടൻ തന്നെ കൂപ്പർ ആശുപത്രിയിലെത്തിച്ചെങ്കിലും എത്തിയപ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ച പൊലീസ് ഉടൻ തന്നെ അപകട മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്തു.
Read more :
- കശ്മീരിലെ ഗുല്‍മാര്‍ഗില്‍ ഹിമപാതം : വിദേശ വിനോദസഞ്ചാരി മരിച്ചു
- ബലാത്സംഗ കേസിൽ ഫുട്ബോൾ താരം ഡാനി ആൽവെസിന് തടവ്ശിക്ഷ വിധിച്ച് കോടതി
- തിരഞ്ഞെടുപ്പിന് മുമ്പ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കലിന് സ്റ്റേ ലഭിച്ചില്ലെങ്കിൽ പണം കണ്ടെത്താൻ പ്ലാൻ ബിയുമായി കോൺഗ്രസ്
- മൃഗങ്ങൾക്ക് ദൈവങ്ങളുടെയും,ദേശീയ നായകന്മാരുടെയും പേരിടുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഹൈക്കോടതി
- കർഷകരുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധൻ ; കരിമ്പിന്റെ ന്യായവില ഉയർത്തിയ തീരുമാനം പ്രശംസനീയമെന്ന് മോദി
പൊലീസ് നടത്തിയ അന്വേഷണത്തിൽ കിടപ്പുമുറിയിൽ എയർകണ്ടീഷണർ പൊട്ടിത്തെറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വരൂപയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഉറങ്ങിക്കിടക്കുമ്പോൾ എസി പൊട്ടിത്തെറിച്ചതാകാമെന്നും പിന്നീട് ഷാ തീ പടർന്നപ്പോൾ വെള്ളം ഒഴിക്കാൻ വേണ്ടിയാകും ബാത്റൂമിൽ പോയിട്ടുണ്ടാകുക എന്നുമാണ് പൊലിസ് അനുമാനം. വീട്ടിലെ ഷോർട്ട് സർക്യൂട്ടിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. അന്വേഷണം പുരോഗമിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക