പത്തനംതിട്ട: പത്തനംതിട്ടയിൽ ക്ഷേത്രത്തിലെ തൂക്കം വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവത്തിൽ കുഞ്ഞിൻ്റെ അമ്മയും ക്ഷേത്രഭാരവാഹികളെയും പ്രതി ചേർത്തു. ക്ഷേത്രഭരണ സമിതി പ്രസിഡൻ്റ്, സെക്രട്ടറി എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട് . ജെ ജെ ആക്ട് (ജുവനൈല്‍ ജസ്റ്റിസ് കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ആക്ട്) കൂടി ഉൾപ്പെടുത്തിയാണ് കേസ്. ഏഴംകുളം ക്ഷേത്രത്തിലെ തൂക്കം വഴിപാടിനിടെയാണ് കുഞ്ഞ് വീണത്.
തൂക്കവില്ലിലെ തൂക്കക്കാരന്‍ അടൂര്‍ സ്വദേശി സിനുവിനെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തിരുന്നു. സിനുവിന്റെ അശ്രദ്ധകൊണ്ടാണ് കുഞ്ഞ് വീണ് പരിക്കേറ്റതെന്നാണ് എഫ്‌ഐആര്‍. പത്തു മാസം പ്രായമുള്ള കുഞ്ഞാണു മൂന്നാള്‍ പൊക്കത്തില്‍നിന്നു താഴെവീണത്. തൂക്കക്കാരന്റെ കയ്യിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. തൂക്കുവില്ല് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നതിനിടെയായിരുന്നു അപകടം.
Read more ….
- കശ്മീരിലെ ഗുല്‍മാര്‍ഗില്‍ ഹിമപാതം : വിദേശ വിനോദസഞ്ചാരി മരിച്ചു
- തിരഞ്ഞെടുപ്പിന് മുമ്പ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കലിന് സ്റ്റേ ലഭിച്ചില്ലെങ്കിൽ പണം കണ്ടെത്താൻ പ്ലാൻ ബിയുമായി കോൺഗ്രസ്
- മൃഗങ്ങൾക്ക് ദൈവങ്ങളുടെയും,ദേശീയ നായകന്മാരുടെയും പേരിടുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഹൈക്കോടതി
- ഗസ്സയിലെ വെടിനിർത്തൽ പ്രമേയം വീറ്റോ ചെയ്ത നടപടി ഖേദകരമെന്ന് ഖത്തർ
- യമനിലെ ഹൂതി നിയന്ത്രണ മേഖലകളിൽ അഞ്ചു തവണ വ്യോമാക്രമണം നടത്തി അമേരിക്ക
മാതാപിതാക്കൾ വഴിപാടായാണ് തൂക്കം നടത്തിയത്. കുഞ്ഞിന്റെ കഴുത്തിൽ പൊട്ടലുണ്ടായിരുന്നു. ചികിത്സയിലുള്ള കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ ആദ്യം പരാതിയൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. വിവരം പുറത്തറിഞ്ഞതോടെ ബാലാവകാശ കമ്മീഷൻ ഇടപെടുകയും നടപടിയെടുക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. ബാലാവകാശ കമ്മീഷന്റെ നിർദ്ദേശപ്രകാരം ശിശുക്ഷേമ സമിതിയും അന്വേഷണം നടത്തുന്നുണ്ട്.