സീരിയൽ നടി ലക്ഷ്മി പ്രമോദിനും ഭർത്താവ് അസറിനും ആൺകുഞ്ഞു പിറന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ലക്ഷ്മി തന്റെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു. ഇരുവർക്കും ദുവാ പർവീൺ എന്നൊരു മകളുണ്ട്.
ലക്ഷ്മിയുടെയും അസറിന്റെയും പ്രണയ വിവാഹമായിരുന്നു. നടിയുടെ ഭർത്താവ് അസർ മുഹമ്മദാണ് തങ്ങൾ വീണ്ടും ഒരു കുഞ്ഞിന്റെ മാതാപിതാക്കളായിയെന്നും ആൺകുഞ്ഞാണ് പിറന്നതെന്നും ആരാധകരെ അറിയച്ചത്.
സീരിയൽ രംഗത്ത് നിന്ന് അടക്കം നിരവധിപേരാണ് ലക്ഷ്മിക്കും അസറിനും ആശംസകൾ അറിയിച്ച് സമൂഹ മാധ്യമങ്ങളിൽ എത്തിയത്. ഗർഭകാലം അതിമനോഹരമായി ആഘോഷിച്ച ഒരാളാണ് ലക്ഷ്മി. നിറവയറിൽ ഡാൻസും റീൽസും മെറ്റേണിറ്റി വെയർ ഫോട്ടോഷൂട്ടുമെല്ലാമായി ലക്ഷ്മി സജീവമായിരുന്നു.
നിറവയറിൽ ലക്ഷ്മി ഡാൻസ് കളിക്കുന്ന വീഡിയോകൾ പങ്കുവെക്കുമ്പോൾ പലരും താരത്തെ പരിഹസിച്ച് എത്താറുണ്ടായിരുന്നു. ഓ ഇനി ലേബർ റൂമിലേക്കും ഡാൻസ് കളിച്ചോണ്ട് പോകുവോയെന്നും ചിലർ കളിയാക്കി ചോദിച്ചിരുന്നു.
അവർക്കുള്ള മറുപടി കൂടി നൽകിയിട്ടാണ് ലക്ഷ്മി പ്രസവിക്കാനായി ലേബർ റൂമിൽ കയറിയത്.
ലേബർ റൂമിലേക്ക് കയറുന്നതിന് തൊട്ടുമുമ്പ് പ്രജയിലെ ചന്ദനമണി സന്ധ്യകളുടെ എന്ന പാട്ടിന് മനോഹരമായി ചുവടുവെച്ച് അത് റീലായി പങ്കുവെച്ചിട്ടാണ് ലക്ഷ്മി പ്രസവിക്കാൻ കയറിയത്. ലേബർ റൂമിലേക്ക് കയറുന്നതിന് തൊട്ടുമുമ്പ് ഒരു റീൽ എടുത്തില്ലെങ്കിൽ എങ്ങനാ ശെരിയാവുന്നേ… ഓ ഇനി ലേബർ റൂമിലും ഡാൻസ് കളിച്ചോണ്ട് പോകുവോ എന്ന് എന്നോട് ചോദിച്ചവർക്കുള്ളതാണ് ഈ റീൽ. ആ ഡൗട്ടങ്ങ് തീർന്നല്ലോ അല്ലേ..?
എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി എന്നാണ് ലേബർ റൂമിന് മുമ്പിൽ നിന്നുള്ള ഡാൻസ് വീഡിയോ പങ്കിട്ട് ലക്ഷ്മി കുറിച്ചത്. ഭർത്താവ് അസർ തന്നെയാണ് വീഡിയോ ലക്ഷ്മിക്കായി പകർത്തി കൊടുത്തതും.
നിരവധി പേരാണ് ലക്ഷ്മിയുടെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. നമിച്ചു മോളെ… എന്ന് കമന്റിട്ടവരാണ് ഏറെയും.
ഡെലിവറി കഴിഞ്ഞയുടൻ ഒരു ഡാൻസ് കൂടി ആവാമെന്ന് കമന്റിട്ടവരുമുണ്ട്. സാധാരണ മൂന്ന് മാസങ്ങൾക്കുള്ളിൽ ഗർഭകാല വിശേഷം പങ്കിടുന്ന നടിമാരിൽ നിന്നും വ്യത്യസ്തയായി ലക്ഷ്മി ആറാം മാസത്തിലാണ് രണ്ടാമതും താൻ ഗർഭിണിയാണെന്ന വിവരം ലക്ഷ്മി ആരാധകരെ അറിയിച്ചത്.
കാന്തല്ലൂരിൽ ഭർത്താവും മകളുമായി യാത്രപോയ വേളയിലെടുത്ത ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു വീണ്ടും ഗർഭിണിയാണെന്ന വിവരം ലക്ഷ്മി അറിയിച്ചത്.
അൽപ്പം വണ്ണം കൂടിയത് മുതലേ ആരാധകർ ലക്ഷ്മിയെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. ഞാൻ ദിവസവും കേൾക്കുന്ന കുറേ ചോദ്യങ്ങളുണ്ട്. ചേച്ചി തടിച്ചല്ലോ, എന്താ സീരിയലിൽ നിന്ന് മാറിയേ, പ്രെഗ്നന്റാണോ?, എപ്പോഴും വീഡിയോസ് കാണുന്നില്ലല്ലോ അങ്ങനെ കുറേ കുറേ ചോദ്യങ്ങൾ….
അതിന്റെയൊക്കെ ഉത്തരങ്ങൾ ഞനൊരു വീഡിയോയായിട്ട് എന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞാണ് ലക്ഷ്മി വീണ്ടും ഗർഭിണിയാണെന്ന വിവരം പങ്കിട്ടത്.
Read More……
അതോടെ ആരാധകരുടെ ആശംസ പ്രവാഹമായിരുന്നു. സുഖമോ ദേവി എന്ന സീരിയലിൽ ലക്ഷ്മി അഭിനയിച്ച് വരികയായിരുന്നു. ഗർഭകാലത്തിന്റെ ആദ്യ മാസങ്ങളിലും അഭിനയിച്ച ശേഷമാണ് ലക്ഷ്മി അവധിയെടുത്ത് മാറിയത്.
പരസ്പരം എന്ന ടിവി സീരിയലിലെ സ്‌മൃതി എന്ന വേഷമാണ് ലക്ഷ്മിയെ കൂടുതൽ ശ്രദ്ധേയയാക്കിയത്.
അതിനുശേഷവും ഒരുപിടി നല്ല വേഷങ്ങൾ ലക്ഷ്മി അവതരിപ്പിച്ചു. ഭർത്താവിന്റെ കുടുംബത്തിന്റെ ഉള്ളിലെ ചില പ്രശ്നങ്ങളുടെ പേരിൽ ലക്ഷ്മിയും കുടുംബവും കുറച്ച് വർഷങ്ങൾക്ക് മുമ്പ് വാർത്തകളിൽ നിറയുകയുണ്ടായി.
അതിന്റെ പേരിൽ ഇപ്പോഴും ചില നെഗറ്റീവ് കമന്റുകൾ ലക്ഷ്മിക്ക് കേൾക്കേണ്ടി വരാറുണ്ട്. സ്കൂൾ കാലഘട്ടം മുതൽ അസറിനെ പ്രണയിക്കുന്നതാണ് ലക്ഷ്മി. പിന്നീട് അത് വിവാഹത്തിലേക്ക് എത്തി ചേരുകയായിരുന്നു.