ഇംഫാല്‍: നൂറ്റിയെ ൺപതിലധികം ആളുകൾക്ക് ജീവഹാനി നേരിട്ട മണിപ്പൂർ കലാപത്തിന് കാരണമായ വിവാദ ഭാഗം ഉത്തരവിൽ നിന്നും നീക്കി മണിപ്പൂർ ഹൈക്കോടതി. സംസ്ഥാനത്തിൻ്റെ ക്രമസമാധാനം തകർത്ത കോടതി വിധിക്കെതിരെ കുക്കി വിഭാഗക്കാർ നൽകിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പരിഗണിക്കാനിരിക്കെയാണ് വിവാദ ഭാഗം ഒഴിവാക്കിയതായി വ്യക്തമാക്കിയത്.
2023 മാർച്ച് 27 ന് സംസ്ഥാനത്തെ പ്രബല വിഭാഗമായ മെയ്തെകൾക്ക് പട്ടിക വർഗ (എസ്‌ടി ) പദവി നൽകാൻ നിർദേശിച്ച ഉത്തരവിന് ശേഷം സംസ്ഥാനം സമാനതകളില്ലാത്ത വർഗീയ സംഘർഷത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു. ഉത്തരവിനെതിരെ നൽകിയ റിവ്യൂ ഹർജിയിലാണ് നല്‍കിയ റിവ്യൂ ഹര്‍ജിയിലാണ് ജസ്റ്റിസ് ഗോല്‍മേയ് ഗൈഫുല്‍ശില്ലുമാണ് ഉത്തരവ് ഭാഗികമായി ഭേദഗതി ചെയ്തതായി അറിയിച്ചത്.
അതേസമയം, ഉത്തരവിലെ ഒരു പാരഗ്രാഫ് മാത്രം നീക്കിയത് കൊണ്ട് ഒന്നും സംഭവിക്കില്ലെന്നും ബാക്കി ഭാഗങ്ങളിൽ സമാന കാര്യങ്ങൾ സൂചിപ്പിക്കുന്നുണ്ടെന്നുമാണ് കുക്കി വിഭാഗത്തിൻ്റെ പ്രതികരണം..
എസ്ടി ലിസ്റ്റിൽ പുതിയ വിഭാഗങ്ങളെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍ക്ക് ഒത്തുപോവുന്നതല്ല സിംഗിള്‍ ബെഞ്ച് ഉത്തരവിലെ നിര്‍ദേശമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവില്‍ ഭേദഗതി വരുത്തിയത് എന്നാണ് ഹൈക്കോടതിയുടെ വിശദീകരണം. പട്ടിക വിഭാഗത്തില്‍ പുതിയ വിഭാഗങ്ങളെ ഉള്‍പ്പെടുത്തുന്നത് രാഷ്ട്രപതിയുടെ വിവേചന അധികാരമാണെന്നാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നത്.
വിവാദ കോടതി ഉത്തരവിന് ശേഷം മണിപ്പൂരിനെ നടുക്കിയ വംശീയ കലാപത്തിൽ മേയ് ആദ്യം മുതൽ ഇതുവരെ 180ലേറെ പേർ കൊല്ലപ്പെടുകയും 1108 പേർക്ക് പരുക്കേൽക്കുകയും 32 പേരെ കാണാതാവുകയും ചെയ്തു. 786 വീടുകൾക്ക് തീയിടുകയും 386 മതപരമായ കെട്ടിടങ്ങൾ നശിപ്പിക്കുകയും ചെയ്‌തതായിട്ടാണ് പൊലീസിൻ്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.