ന്യൂഡൽഹി: മുൻ ജമ്മുകശ്മീർ ഗവർണർ സത്യപാൽ മലികിന്റെ കെട്ടിടത്തിൽ ഉൾപ്പടെ 30 സ്ഥലങ്ങളിൽ സി.ബി.ഐ പരിശോധന. അഴിമതി കേസുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ പരിശോധന നടത്തുന്നത്. ജമ്മുകശ്മീരിലെ ജലവൈദ്യുതി പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് മലികിന്റെ ഉടമസ്ഥതയിലുളള സ്ഥലങ്ങളിൽ സി.ബി.ഐ പരിശോധന. പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടത് സുരക്ഷ വീഴ്ച കാരണമാണെന്ന് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഇക്കാര്യം പുറത്തുമിണ്ടരുത് എന്നായിരുന്നു നിർദേശമെന്ന് ‘ദ വയറി’ന് വേണ്ടി കരൺ ഥാപറിന് നൽകിയ അഭിമുഖത്തിൽ മലിക് വെളിപ്പെടുത്തിയിരുന്നു.
Read More :