കുവൈത്ത് സിറ്റി: ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ടും ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ഐക്യരാഷ്ട്ര സഭയിൽ സമർപ്പിച്ച കരട് പ്രമേയം അമേരിക്ക വീറ്റോ ചെയ്തത് ദുഃഖകരമെന്ന് കുവൈത്ത്. വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ അറബ് രാജ്യങ്ങൾക്ക് വേണ്ടി അൽജീരിയ സമർപ്പിച്ച പ്രമേയത്തിനെതിരെയാണ് അമേരിക്ക വീറ്റോ പ്രയോഗിച്ചത്. ഗസ്സയിൽ അടിയന്തര സമ്പൂർണ വെടിനിർത്തലിന് കുവൈത്ത് പിന്തുണ നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. കരട് പ്രമേയം അംഗീകരിക്കുന്നതിൽ യു.എൻ രക്ഷാസമിതിയുടെ പരാജയം ഖേദകരമാണ്. അന്താരാഷ്ട്ര സുരക്ഷയും സമാധാനവും സംരക്ഷിക്കുന്നതിനുള്ള അടിസ്ഥാന കടമകൾ യു.എൻ രക്ഷ സമിതിക്ക് ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കാൻ അതിവേഗ നീക്കം ആവശ്യമാണെന്നും ഉണർത്തി.
Read More:
- 23 വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്; 88 സ്ഥാനാർത്ഥികൾ സ്ത്രീകൾ
- മുഖ്യമന്ത്രിയുടെ മുഖാമുഖം: നവകേരള സ്ത്രീ സദസ് ഇന്ന്; വിവിധ മേഖലകളിലെ 2000ത്തോളം സ്ത്രീകൾ പങ്കെടുക്കും
- അറസ്റ്റിൻ്റെ നിഴലിലുള്ള കെ.എം.എബ്രഹാമിന് ക്യാബിനറ്റ് പദവി; പൂച്ചപെറ്റ് കിടക്കുന്ന ഖജനാവിന് കോടികൾ നഷ്ടമുണ്ടാക്കുന്ന തീരുമാനത്തിന് പിന്നിലെന്ത്? അടുത്ത ക്യാബിനറ്റ് പദവിയിൽ എത്താൻ പോകുന്ന അവതാരം ആര്?
- ലോൺ ആപ്പ് തട്ടിപ്പിൽ കേരളത്തിലെ ആദ്യ അറസ്റ്റ്; തട്ടിപ്പ് സംഘത്തെ പിടികൂടിയത് ഗുജറാത്തിൽ നിന്ന്
- ചൂട് കൂടുന്നു; 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക