ഭൂമി വിവിധ തരം അത്ഭുതങ്ങളാൽ നിറഞ്ഞിരിക്കുന്നു. നമ്മൾ കാണാത്തതും കണ്ടതുമായ എത്രയോ കാഴ്ചകൾ ഭൂമിയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ലോകത്തിലെ പല ഇടങ്ങളും വിചിത്രമായ രഹസ്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇവയിൽ പാലത്തിലേക്കും നമുക് പ്രവേശനം ഇല്ലെങ്കിലും അവയെ കുറിച്ച് അറിയുവാനും, വായിക്കുവാനും നിരവധി സോഴ്സുകൾ ഇന്ന് ലഭ്യമാണ്. അങ്ങനെ ചില വിചിത്രമായ ഇടങ്ങനെ കുറിച്ചാണ് അറിയാൻ പോകുന്നത്
നഗോരോ, ജപ്പാൻ- പാവകളുടെ നഗരം
മനുഷ്യരേക്കാൾ അധികം പാവകളുള്ള നഗരം എന്നു വിശേഷിപ്പിക്കുവാൻ പറ്റിയ സ്ഥലമാണ് ജപ്പാനിലെ നഗോരോ. വെറും 35 മനുഷ്യരും മനുഷ്യരേപ്പോലെ വലുപ്പമുളള്ള 350 ഭീമൻ പാവകളുമാണ് ഇവിടെയുള്ളത്. ഇവിടെ ജീവിച്ചിരുന്ന ചെറുപ്പക്കാർ തൊഴിലും മെച്ചപ്പെട്ട ജീവിതവും തേടി മറ്റു നഗരങ്ങളിലേക്ക് ചേക്കേറിയപ്പോൾ ഇവിടെ വളരെ കുറച്ച് മനുഷ്യർ മാത്രമാണ് പോകാതെ നിന്നത്. ഇവിടുത്തെ ആളുകളുടെ ഏകാന്തതയും ഒറ്റപ്പെടലും ഒഴിവാക്കുവാനാണ് അയാനോ സുകിമി എന്നയാൾ പാവകളുടെ നിർമ്മാണത്തിലേക്ക് തിരിഞ്ഞത്.
ഇവിടെ ജീവിച്ച് മരിച്ച് പോയവരെല്ലാം പാവകളുടെ രൂപത്തിൽ ഇന്നും ഇവിടെ ജീവിക്കുന്നു. മരിച്ചുപോയ ആളുകള്ക്കായി അവർ ചെയ്തുകൊണ്ടിരുന്ന ജോലിയുടെ അതേ രൂപത്തിൽ പാവ നിർമ്മിച്ച് വെച്ചിരിക്കുന്നത് ഇവിടെ കാണാം. ഒരു മനുഷ്യന് പത്ത് പാവകള്‍ എന്ന നിരക്കിലാണ് ഇവിടെ പാവകളുള്ളത്.
ലോകത്തിലെ ആദ്യ ക്ലോൺ നഗരം
കോപ്പി സാധനങ്ങളെ പൊതുവേ നമ്മൾ ചൈനാ കോപ്പി എന്നാണ് പറയുന്നത്. ലോകത്തിലുള്ള എന്തിന്‍റെയും വില കുറഞ്ഞ വേർഷൻ നിങ്ങൾക്ക് ചൈനയിൽ ലഭിക്കും. ലോകത്തിലെ ഒരു പ്രസിദ്ധമായ നഗരത്തിന്‍റെ കോപ്പി ചൈനയിൽ കിട്ടുമെങ്കിലോ? അതെ ഹാൾസ്റ്റാറ്റ് എന്ന ഓസ്ട്രിയൻ ഗ്രാമത്തിന്‍റെ അതേ പകർപ്പ് നിങ്ങൾക്ക് ചൈനയില് കാണാം. ലോകത്തിലെ ആദ്യത്തെ ക്ലോണിംഗ് നഗരമായി മാറുന്നതിനായി ഏറ്റവും ചെറിയ വിശദാംശങ്ങൾ വരെ ഇവിടെ കൃത്യമായി പകർത്തിയിട്ടുണ്ട്.
2012 ൽ ഒരു ചൈനീസ് ഖനന കമ്പനിയാണ് ഇതിന്‍റെ നിർമ്മാണം ആരംഭിച്ചത്. ആദ്യം ഒരു പള്ളിയാണ് ഇവിടെ നിർമ്മിച്ചത്. കോപ്പിയാണെങ്കിലവും ലോകമെമ്പാടുമുള്ള സഞ്ചരികൾ ഇത് കാണാനായി ചൈനയിൽ എത്തുന്നു.
ഗുഹയിൽ താമസിക്കുന്ന മനുഷ്യർ
നമ്മുടെ പൂര്‍വ്വികന്മാർ ഗുഹകളില ആണ് വസിച്ചിരുന്നതെന്ന് നമുക്കറിയാം. ഓരോരോ വികാസത്തിലൂടെയാണ് മനുഷ്യൻ ഇന്നു കാണുന്ന ജീവിതത്തിലേക്ക് എത്തിയത്. എന്നാൽ ഇന്നും ഗുഹകളിൽ വസിക്കുന്ന മനുഷ്യരുണ്ടെന്ന് കേള്‍ക്കുമ്പോൾ അത്ഭുതം തോന്നുന്നില്ലേ.. തെക്കൻ ടുണീഷ്യയിലെ ഗ്രാമമായ മത്മാറ്റയിലാണ് ഗുഹകളിൽ ജീവിക്കുന്ന മനുഷ്യരെ കാണാൻ സാധിക്കുക. പണ്ടുകാലത്ത് നമ്മുടെ പൂർവ്വികർ താമസിച്ച അതേ രീതിയിൽ ഇവർ ഭൂമിക്കടിയില്‍ താമസിക്കുകയും ഗുഹകളിൽ വീട് വയ്ക്കുകയും ചെയ്യുന്നു.
ഈ നഗരത്തിൽ മുഴുവനും ഇത്തരത്തിലുള്ള ഗുഹകൾ കാണാം. ഈ പ്രദേശത്തിന്‍റെ അസാധാരണമായ ഭൂപ്രകൃതിയാണ് ഇങ്ങനെയുള്ള ഒരു ജീവിതം നയിക്കുവാൻ ഇവിടുള്ളവരെ പ്രേരിപ്പിക്കുന്നത്.
- read more…
- ഏത് അരിമ്പാറയും ഐസ് പോലെ അലിയിച്ചു കളയാം; പണ്ടുള്ളവർ ഉപയോഗിച്ചിരുന്ന ഈ ട്രിക്കുകൾ അറിഞ്ഞു വയ്ക്കു
- മുടി കൊഴിച്ചിൽ പിടിച്ചു കെട്ടിയതു പോലെ നിൽക്കും, നരയും മാറും: ഇത് അമ്മമാരുടെ രഹസ്യ കൂട്ട്, ഈ കാച്ചിയ വെളിച്ചെണ്ണ ഉപയോഗിച്ച് നോക്കു
- ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഇന്ത്യയും; ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ ഏതെല്ലാം?
- യുഎസ് നികുതി രംഗത്ത് വന്‍ അവസരങ്ങള്‍
- ഗൂഗിൾ വരുന്നു ഹൈദരാബാദിലേക്ക്: ഏറ്റവും പുതിയ ക്യാമ്പസ് ഉടൻ ആരംഭിക്കും
വിറ്റിയർ , അലാസ്ക
ഒറ്റ മേൽക്കൂരയ്ക്ക് കീഴില്‍ ഒരു നഗരം മുഴുവൻ പാർക്കുന്ന കൗതുകകരമായ വസ്തുതതയാണ് അലാസ്കയിലെ വിറ്റിയർ എന്ന നാടിനെ വ്യത്യസ്തമാക്കുന്നത്. ഒരു സൈനിക ബാരക്ക് ആയിരുന്ന 14 നില കെട്ടിടത്തിലാണ് ഈ നഗരം മുഴുവൻ വസിക്കുന്നത്. ഇതിനുള്ളിലേക്ക് കടക്കാനും പുറത്തിറങ്ങുവാനും ഒരു തുരങ്കം മാത്രമേയുള്ളൂ. ഗ്യാസ് സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ, ചർച്ച്, വീഡിയോ റെന്‍റൽ ഷോപ്പ് എന്നിവയെല്ലാം ഇതിനുള്ളിലുണ്ട
ഓരോ മണിക്കൂറിലുംമണിക്കൂറിലും രണ്ടുതവണ വീതമാണ് അകത്തേയ്ക്കും പുറത്തേയ്ക്കും പോകാൻ ഈ തുരങ്കം തുറക്കുന്നത്. വേനൽക്കാലങ്ങളിൽ വിറ്റിയറിൽ 22 മണിക്കൂർ വരെ സൂര്യപ്രകാശം ലഭിക്കുന്നു. അതേസമയം ശൈത്യകാലത്ത് 20 അടി വരെ മഞ്ഞ് മൂടുന്ന സ്ഥിതി വിശേഷവും ഇവിട ഉണ്ടാകാറുണ്ട്. അലാസ്കയിലേക്ക് വരുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണം കൂടിയാണ്.
ലോംഗ്ഇയർ ബൈൻ, നോർവേ
നിങ്ങൾ ഇതുവരെ കേട്ടതിൽവെച്ച് ഏറ്റവും അത്ഭുതകരമായ നഗരങ്ങളിലൊന്നാണ് നോർവേയിലെ സ്വാൽബാർഡിലെ ലോംഗ്ഇയർബൈൻ. ലോകത്തിന്‍റെ ഏറ്റവും വടക്കേ അറ്റത്തുള്ള ഈ നഗരം മരിക്കാന്‍ നിങ്ങളെ നിയമം അനുവദിക്കാതത് നാടാണിത്.
വർഷം മുഴുവനും തണുത്തുറഞ്ഞ കാലാവസ്ഥയുള്ള ഇവിടെ മൃതദേഹം അഴുകാൻ ഈ കാലാവസ്ഥ അനുവദിക്കില്ല. അതിനാൽ തന്നെ പട്ടണത്തിൽവെച്ച് മരണം സംഭവിക്കുകയാണെങ്കിൽ, മൃതദേഹം കപ്പലിലോ വിമാനത്തിലോ നോർവേയിലേക്ക് കൊണ്ടുപോകണം.