ന്യൂഡല്‍ഹി: പാക്കിസ്ഥാന് മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തര ചികിത്സാ സഹായം ഉറപ്പാക്കി ഇന്ത്യന്‍ നാവിക സേന. ഇറാനിയന്‍ കപ്പലിലെ പാക് മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തര സഹായം വേണമെന്ന സന്ദേശം നാവിക സേനയ്ക്ക് ലഭ്യമായതിനെ തുടര്‍ന്നാണ് സഹായം എത്തിച്ചത്.
ഏദന്‍ കടലിടുക്കിലാണ് ഇന്ത്യന്‍ കപ്പലായ ഐഎന്‍എസ് ശിവാലിക്കിലെ മെഡിക്കല്‍ സംഘം പാക് മത്സ്യത്തൊളിലാളികള്‍ക്ക് വൈദ്യ സഹായം നല്‍കിയത്. അല്‍ ആരിഫി എന്ന ഇറാനിയന്‍ കപ്പലില്‍ ഉണ്ടായിരുന്ന 18 പാക് മത്സ്യത്തൊഴിലാളികള്‍ക്കാണ് സഹായം എത്തിച്ചത്. സഹായം വേണമെന്ന സന്ദേശം ലഭ്യമായ ഉടനെ ഐഎന്‍എസ് ശിവാലിക്കിലെ മെഡിക്കല്‍ സംഘം വൈദ്യ സഹായം നല്‍കുകയായിരുന്നു.
ഇന്ത്യന്‍ നാവികസേനയുടെ വക്താവാണ് എക്സിലൂടെ ഇക്കാര്യം അറിയിച്ചത്. സമുദ്ര സുരക്ഷയ്ക്കായി രൂപവത്കരിച്ച ‘സാഗര്‍’ (സെക്യൂരിറ്റി ആന്‍ഡ് ഗ്രോത്ത് ഫോര്‍ ഓള് ഇന്‍ ദി റീജിയന്) പദ്ധതിയുടെ ഭാഗമായി വിന്യസിക്കപ്പെട്ട കപ്പലാണ് ഐ.എന്‍.എസ്. ശിവാലിക്.
ജനുവരിയില്‍ ലൈബീരിയന്‍ പതാക വഹിക്കുന്ന കപ്പല്‍ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ഇന്ത്യന്‍ നാവികസേന തടഞ്ഞിരുന്നു. അറബിക്കടലില്‍ സൊമാലിയന്‍ തീരത്ത് വെച്ചായിരുന്നു ഇത്. ഐ.എന്‍.എസ്. ചെന്നൈ ആണ് അന്ന് രക്ഷയ്ക്കായി എത്തിയത്. സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ഇറാന് പതാകയുള്ള മത്സ്യബന്ധന ബോട്ടിനെ മോചിപ്പിച്ചതും ഇന്ത്യന്‍ നാവികസേനയാണ്. ജനുവരി 29-ന് ഐ.എന്‍.എസ്. സുമിത്രയാണ് സൊമാലിയയുടെ കിഴക്കന്‍ തീരത്ത് ദൗത്യത്തിനെത്തിയത്.
Read More…..
- പകയും പ്രതികാരവും: ‘കടകൻ’ ട്രെയിലർ പുറത്തിറങ്ങി| ‘Kadakan’ trailer
- അവാർഡ് നല്‍കുന്നതിനിടെ നയൻതാരയെ ചുംബിച്ചു ഷാരൂഖ് ഖാൻ: വൈറലായി വീഡിയോ|Shah Rukh Khan|Dadasaheb Phalke|Nayanthara
- ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സിനിമയ്ക്ക് ശേഷം ബോളിവുഡിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചു: നിമിഷ സജയൻ| Nimisha Sajayan
- പ്രശസ്ത റേഡിയോ അവതാരകൻ അമീൻ സയാനി അന്തരിച്ചു| Ameen Sayani Iconic Radio Presenter Dies At 91
- ‘പി.ടി. തോമസ് സാറിനെ ഒരിക്കും മറക്കാനാവില്ല: പ്രതിസന്ധികളിൽ കൂടെ നിന്നു’: ഭാവന