തിരുവനന്തപുരം: സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന് വിജിലൻസ്. വില്ലേജ് ഓഫീസുകളിൽ ഡിജിറ്റൽ പേയ്മെൻ്റ് ആപ്പായ ഗൂഗിൾ-പേ വഴിയും, നേരിട്ടും കൈക്കൂലി വാങ്ങുന്നുവെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തെരഞ്ഞെടുത്ത വില്ലേജ് ആഫീസുകളിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. 88 വില്ലേജ് ഓഫീസുകളാണ് ‘ഓപ്പറേഷൻ സുതാര്യത’ എന്ന പേരിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.
എറണാകുളം ജില്ലയിലെ തിരുവാണിയൂർ, കോട്ടയത്തെ പെരുമ്പായിക്കാട് എന്നീ വില്ലേജ് ഓഫീസുകളിലാണ് ഗൂഗിൾ പേ വഴിയും, നേരിട്ടും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് കണ്ടെത്തിയത്. എറണാകുളത്ത് വില്ലേജ് ഫീൽഡ് അസിസ്റ്റന്റും, കോട്ടയത്ത് വില്ലേജ് അസിസ്റ്റന്റും മതിയായ കാരണമില്ലാതെ അപേക്ഷകൾ മാറ്റി വെക്കുന്നതായി പരിശോധന സമയത്ത് കണ്ടെത്തി. പിന്നീട് അപേക്ഷകരെ വില്ലേജ് ഓഫീസിൽ വരുത്തിയ ശേഷം ഗൂഗിൾ-പേ വഴിയും, നേരിട്ടും തുകകൾ കൈപ്പറ്റുന്നതായും വിജിലൻസ് കണ്ടെത്തുകയായിരുന്നു.
എല്ലാ വില്ലേജ് ഓഫീസുകളിലും അപേക്ഷ സമർപ്പിച്ചിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും നടപടിയെടുക്കാത്ത നിലയിൽ അപേക്ഷകൾ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിൽ- 437 അപേക്ഷകളും, കോട്ടയം -365, -എറണാകുളം-270 പാലക്കാട്-221, ഇടുക്കി-176, തൃശ്ശൂർ-144, കോഴിക്കോട്-122, മലപ്പുറം-105, കൊല്ലം-102, ആലപ്പുഴ- 10 അപേക്ഷകളും പരിശോധനയിൽ കണ്ടെത്തി.
Read More:
- SSLC, +2 പരീക്ഷകൾ നടത്താൻ പണമില്ല; പിഡി അക്കൗണ്ടിൽ നിന്നും പണമെടുക്കാൻ വിദ്യാഭ്യാസ വകുപ്പ്; അതിദയനീയമായ സാമ്പത്തിക സ്ഥിതിയിൽ കേരള
- സിംഹത്തിനു സീതയെന്ന് പേര് നൽകുന്നതിൽ എന്താണ് തെറ്റെന്ന് വി.എച്ച്.പി യോട് കോടതി
- കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മരണം ആയുസെത്താതെ; ആരു വന്നാലും പോയാലും കോരന് കുമ്പിളില്‍ തന്നെ കഞ്ഞി
- കേരളീയത്തിൻ്റെ സ്പോൺസറായി കരിമണൽ കർത്തയും; വീണയുടെ മാസപ്പടി വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ വിശദാംശങ്ങൾ പൂഴ്ത്തി സർക്കാർ
സ്ഥല പരിശോധന ആവശ്യമുണ്ടെന്ന പേരിലും അപേക്ഷകളും വില്ലേജ് ഓഫീസുകളിൽ നടപടിയെടുക്കാതെ മാറ്റിവച്ചിട്ടുള്ളതായി കണ്ടെത്തി. ആലപ്പുഴ-797, പാലക്കാട്-500, കോട്ടയം- 416, മലപ്പുറം-304, കോഴിക്കോട്-289, തിരുവനന്തപുരം-284, എറണാകുളം-197, തൃശ്ശൂർ-187, ഇടുക്കി- 132, കൊല്ലം-84, പത്തനംതിട്ട-39 അപേക്ഷകളും വിജിലൻസ് പിടിച്ചെടുത്തു.
















