ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിന് വിജയത്തുടക്കം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കരുത്തരായ അസമിനെ തകര്‍ത്താണ് കേരളം തുടങ്ങിയത്. ആദ്യ പകുതിയില്‍ ഒന്നും രണ്ടാം പകുതിയില്‍ രണ്ടും ഗോളുകള്‍ നേടിയാണ് കേരളം ഗ്രൂപ്പ് എ.യില്‍ മുന്നിലെത്തിയത്. കെ. അബ്ദുറഹീം (19–ാം മിനിറ്റ്), ഇ. സജീഷ് (67), ക്യാപ്റ്റൻ നിജോ ഗിൽബർട്ട് (90+5) എന്നിവരാണു കേരളത്തിനായി ഗോളുകള്‍ നേടിയത്. മറുപടിയായി 77-ാം മിനിറ്റിലായിരുന്നു അസമിന്റെ ആശ്വാസ ഗോള്‍. ദീപു മൃതയാണ് സ്കോറര്‍.
19-ാം മിനിറ്റില്‍ കേരളത്തിന്റെ മധ്യനിര താരം അബ്ദുറഹീം വകയാണ് കേരളത്തിന്റെ ആദ്യ ഗോള്‍. അസമിന്റെ പ്രതിരോധ നിരയെ നിഷ്പ്രഭമാക്കി കേരളം നടത്തിയ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. ഇതോടെ സന്തോഷ് ട്രോഫി സീസണിലെ ഫൈനല്‍ റൗണ്ടില്‍ പെനാല്‍റ്റിയിലൂടെയല്ലാതെ ഗോള്‍ നേടുന്ന ആദ്യ താരമായി റഹീം മാറി. നേരത്തേ മേഘാലയക്കെതിരേ സര്‍വീസസ് ജയിച്ചത് പെനാല്‍റ്റി ഗോള്‍ വഴിയായിരുന്നു.
അസമിന്റെ പ്രതിരോധ നിരയെ ഒന്നടങ്കം നിര്‍വീര്യമാക്കിയാണ് കേരളത്തിന്റെ ഗോള്‍. ബോക്സിനുള്ളില്‍ അസം താരങ്ങളെ കബളിപ്പിച്ച് കേരളം മുന്നേറ്റം നടത്തവേ, പന്ത് റഹീമിന്റെ കാലിലെത്തി. വളഞ്ഞു പുളഞ്ഞ ഒരു നീക്കത്തോടെ റഹീം പന്ത് വലയിലേക്ക് തിരിച്ചു (1-0).
രണ്ടാംപകുതിയിലായിരുന്നു അടുത്ത ഗോള്‍. 67-ാം മിനിറ്റില്‍ കേരളത്തിന്റെ പകുതിയില്‍നിന്നുള്ള പന്ത്, ബോക്സിനുള്ളില്‍ മുഹമ്മദ് ആഷിഖിലേക്ക് ലഭിക്കുകയും ആഷിഖിന്റെ മനോഹരമായ പാസിലൂടെ സജീഷ് പോസ്റ്റിലേക്ക് പന്ത് തിരിച്ചുവിടുകയുമായിരുന്നു (2-0).
ഇഞ്ചുറി ടൈമിലെ 95-ാം മിനിറ്റില്‍ കേരളത്തിന്റെ മധ്യനിര താരം മുഹമ്മദ് സഫ്നീദ് ബോക്സിനുള്ളില്‍ നിജോ ഗില്‍ബര്‍ട്ടിന് പാസ് നല്കി. ഗില്‍ബര്‍ട്ട് രണ്ട് അസം താരങ്ങളെ മറികടന്ന് പന്ത് വലയിലേക്ക് തൊടുത്തുവിട്ടു. ഇതോടെ കേരളം വീണ്ടും മുന്നിലെത്തി (3-1). 77-ാം മിനിറ്റില്‍ ദിപു മിര്‍ധ വഴിയായിരുന്നു അസമിന്റെ ആശ്വാസ ഗോള്‍.
Read more ….
- SSLC, +2 പരീക്ഷകൾ നടത്താൻ പണമില്ല; പിഡി അക്കൗണ്ടിൽ നിന്നും പണമെടുക്കാൻ വിദ്യാഭ്യാസ വകുപ്പ്; അതിദയനീയമായ സാമ്പത്തിക സ്ഥിതിയിൽ കേരളം
- കേരളാ സംസ്ഥാന ഭാഗ്യക്കുറി, ഇന്നത്തെ കോടിപതിയെ അറിയാം; ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിഫലം ഇവിടെ കാണാം
- വർക്കലയിൽ കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് റഷ്യൻ വിനോദസഞ്ചാരി മരിച്ചു
- മുസ്ലിം വോട്ടുകൾക്കായി യു.പി യിൽ പള്ളികളും മദ്രസകളും കേന്ദ്രീകരിച്ച് പുതിയ പ്രചാരണ തന്ത്രങ്ങളുമായി ബി.ജെ.പി
- ‘ജനാധിപത്യത്തെ സംരക്ഷിച്ചതിന് നന്ദി’ : ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പ് വിധിയിൽ അരവിന്ദ് കെജ്രിവാൾ
ടര്‍ഫ് സ്റ്റേഡിയത്തില്‍ കേരളം ഏറക്കുറെ ഒത്തിണക്കമുള്ള കളിയാണ് കാഴ്ചവെച്ചത്. നേരിട്ടുള്ള അറ്റാക്കുകളായിരുന്നു പലതും. പല തവണ ഗോള്‍ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ കേരളത്തിനായി. അതേസമയം അസമിന് പലപ്പോഴും ടര്‍ഫ് വഴങ്ങാത്ത പോലെ അനുഭവപ്പെട്ടു. പ്രതിരോധത്തിലും മധ്യനിരയിലുമുണ്ടായ വിള്ളലും അസമിന് തിരിച്ചടിയായി. ലോങ് പാസുകളിലൂടെയാണ് അസം കളി മെനഞ്ഞത്.