Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

മുസ്ലിം വോട്ടുകൾക്കായി യു.പി യിൽ പള്ളികളും മദ്രസകളും കേന്ദ്രീകരിച്ച് പുതിയ പ്രചാരണ തന്ത്രങ്ങളുമായി ബി.ജെ.പി

Web Desk by Web Desk
Feb 21, 2024, 05:28 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യു.പി : പുറമേക്ക് അതിരറ്റ ആത്മവിശ്വാസത്തില്‍ മുക്കിയ അവകാശവാദങ്ങള്‍ എഴുന്നള്ളിക്കുമ്പോഴും 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ആധിയില്ലാതില്ല.’ഇക്കുറി 400 സീറ്റിന് മുകളില്‍’ എന്ന മുദ്രാവാക്യമുയർത്തുമ്പോഴും പ്രതിപക്ഷ ഐക്യം ഒരുപരിധിവരെ സാധ്യമാവുകയും ജാതി സമവാക്യങ്ങള്‍ വിധി നിർണയത്തെ സ്വാധീനിക്കുകയുമൊക്കെ ചെയ്താല്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയേല്‍ക്കുമോയെന്ന ആശങ്ക അവരുടെയുള്ളില്‍ ശക്തവുമാണ്. ഉത്തർ പ്രദേശിലെ മുസ്‍ലിം വോട്ടുകളെ ഏതുവിധേനയും സ്വാധീനിക്കാൻ പാർട്ടി പുതിയ പ്രചാരണ തന്ത്രങ്ങളുമായി രംഗത്തെത്തിയത് ആ ആശങ്കകളുടെ ഏറ്റവും വലിയ തെളിവായി മാറുന്നു.

   
പാർലമെന്റില്‍ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനുള്ള മോഹവുമായി കളത്തിലിറങ്ങുന്ന ബി.ജെ.പി യു.പിയിലാണ് ഏറെ പ്രതീക്ഷ വെക്കുന്നത്. 80 ലോക്സഭ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് തിരിച്ചടിയേറ്റാല്‍ എല്ലാ കണക്കുകൂട്ടലുകളെയും അത് ബാധിക്കുമെന്ന് പാർട്ടി തിരിച്ചറിയുന്നുണ്ട്. തീവ്ര ഹിന്ദുത്വ അജണ്ടയുമായി പാർലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുമ്പോഴും സംസ്ഥാനത്ത് 20 ശതമാനം ജനസംഖ്യയുള്ള മുസ്‍ലിം സമുദായത്തെ പ്രലോഭിപ്പിച്ചും അടുപ്പം കാട്ടിയും കൂടെ നിർത്താനുള്ള തന്ത്രങ്ങളാണിപ്പോള്‍ ബി.ജെ.പി ആവിഷ്കരിക്കുന്നത്. യു.പിയില്‍ 29 മണ്ഡലങ്ങളിലെങ്കിലും വിധി നിർണയിക്കാൻ തക്ക രീതിയിലുള്ള സ്വാധീനം മുസ്‍ലിം സമുദായത്തിനുണ്ടെന്നാണ് കണക്കുകള്‍.
 
പള്ളികളും മദ്റസകളും കേന്ദ്രീകരിച്ച്‌ പ്രചാരണം
മുസ്‍ലിം വോട്ടർമാരെ ചാക്കിടാൻ യു.പിയിലെ പള്ളികളിലേക്കും മദ്റസകളിലേക്കും വരെ പ്രചാരണം വ്യാപിപ്പിക്കാനാണ് ബി.ജെ.പി പദ്ധതി. ഉർദുവിലും അറബിയിലും പ്രചാരണം നടത്തുകയെന്നതും പാർട്ടിയുടെ ആലോചനകളിലുണ്ട്. ലഖ്നോവില്‍ ബുധനാഴ്ച ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടിട്ടുമുണ്ട്. ഹസ്രത് കാസിം ഷാഹിദ് ദർഗയിലായിരുന്നു മുസ്‍ലിം വോട്ട് കേന്ദ്രീകരിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കൊടിയേറിയത്. പ്രധാന മന്ത്രി നരേന്ദ്ര മോദി നടത്തുന്ന ‘മൻ കി ബാത്ത്’ പ്രസംഗങ്ങള്‍ ഉർദുവില്‍ പ്രസിദ്ധീകരിച്ച്‌ വിതരണം നടത്താനും പാർട്ടി ആലോചിക്കുന്നു.
    
യു.പിയില്‍ മാത്രമല്ല, രാജ്യത്തുടനീളം മുസ്‍ലിം വോട്ട് വേണം
മുസ്‍ലിം വോട്ട് ആകർഷിക്കാനുള്ള ബി.ജെ.പി തന്ത്രങ്ങള്‍ ഉത്തർ പ്രദേശില്‍ മാത്രം ഒതുങ്ങിനില്‍ക്കുമെന്ന് കരുതിയെങ്കില്‍ തെറ്റി. രാജ്യത്തുടനീളം ന്യൂനപക്ഷ വോട്ടുകള്‍ പാർട്ടിക്ക് അനുകൂലമായി നേടിയെടുക്കുകയാണ് പദ്ധതി. മുസ്‍ലിം വനിതകളുടെയും പസ്മന്ദ മുസ്‍ലിംകളുടെയും വോട്ടുകള്‍ ബി.ജെ.പി ഇക്കുറി കാര്യമായി ഉന്നമിടുന്നുണ്ട്. ബി.ജെ.പി നാഷനല്‍ എക്സിക്യുട്ടിവ് യോഗത്തില്‍ മോദി തന്നെ ഇക്കാര്യം പരാമർശിച്ചിരുന്നു.
   
ദേശീയ വ്യാപകമായി ന്യൂനപക്ഷ വോട്ടുകള്‍ നേടിയെടുക്കാനുള്ള തന്ത്രങ്ങള്‍ക്ക് ബി.ജെ.പി മൈനോരിറ്റി മോർച്ചയെ മുന്നില്‍ നിർത്തും. ദേശീയ തലത്തില്‍ നടത്തുന്ന പ്രചാരണങ്ങള്‍ മാർച്ച്‌ പത്തിന് ഔദ്യോഗികമായി ആരംഭിക്കും. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ക്കോയ്മയുള്ള 60 മണ്ഡലങ്ങളെ പ്രത്യേകം ഉന്നമിടാനാണ് ബി.ജെ.പി കരുക്കള്‍ നീക്കുന്നത്.
    

Read more : 

  • ‘ജനാധിപത്യത്തെ സംരക്ഷിച്ചതിന് നന്ദി’ : ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പ് വിധിയിൽ അരവിന്ദ് കെജ്‌രിവാൾ
  • രാജ്യത്തെപ്പറ്റി നിസ്വാർഥമായി ചിന്തിക്കുന്ന ആരുടെ കൂടെയും മക്കൾ നീതി മയ്യം സഹകരിക്കും : കമൽ ഹാസൻ
  • ഡൽഹിയിലും പുണെയിലും പൊലീസ് നടത്തിയ ലഹരിവേട്ടയിൽ കണ്ടെത്തിയത് 1,100 കിലോ മെഫഡ്രോൺ
  • ഐ.പി.എസ് ഓഫീസർക്ക് നേരെ ഖലിസ്ഥാൻ പരാമർശം നടത്തിയിട്ടില്ല : ആരോപണം നിഷേധിച്ച് ബി.ജെ.പി നേതാവ്
  • മക്കളെ ഉപദ്രവിച്ച കേസിൽ വ്ലോഗർ റൂബി ഫ്രാങ്കെക്കു 60 വർഷം തടവ്

       

യു.പിയിലെ ആ 29 സീറ്റുകൾ….
ഉത്തർ പ്രദേശില്‍ മുസ്‍ലിം സ്വാധീനമുള്ള 29 മണ്ഡലങ്ങളിലും ന്യൂനപക്ഷ മോർച്ചയെ മുന്നില്‍നിർത്തിയാവും കളികള്‍. തെരഞ്ഞെടുപ്പുകാലത്ത് 5000-10000 മുസ്‍ലിംകളെയെങ്കിലും പാർട്ടിയില്‍ എത്തിക്കാനായെങ്കില്‍ തങ്ങളുടെ തന്ത്രങ്ങള്‍ക്ക് അത് കരുത്തുപകരുമെന്നും പാർട്ടി കണക്കുകൂട്ടുന്നുണ്ട്. പടിഞ്ഞാറൻ യു.പിയിലാണ് മുസ്‍ലിംകള്‍ക്ക് സ്വാധീനമുള്ള കൂടുതല്‍ പാർലമെന്റ് മണ്ഡലങ്ങളുള്ളത്.
    
 സഹാറൻപൂർ, മീററ്റ്, കൈരാന, ബിജ്നോർ, അംറോഹ, മൊറാദാബാദ്, രാംപൂർ, സംഭാല്‍, ബുലന്ദ്ശർ, അലിഗഢ് തുടങ്ങിയ മണ്ഡലങ്ങള്‍ പടിഞ്ഞാറൻ യു.പിയിലാണ്. ഇതില്‍ സഹാറൻപൂർ, ബിജ്നോർ, അംറോഹ, സംഭാല്‍, മൊറാദാബാദ്, നാഗിന എന്നിവ നിലവില്‍ ബി.ജെ.പിയുടെ കൈവശമുള്ളവയല്ല. രാംപൂരില്‍ ജനറല്‍ ഇലക്ഷനില്‍ തോറ്റ ബി.ജെ.പി 2022ല്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഒരുപോലെ സ്വാധീനമുള്ള സീറ്റുകളില്‍ രാംപൂർ ഉപതെരഞ്ഞെടുപ്പില്‍ ലഭിച്ചതുപോലെയുള്ള പിന്തുണ നേടാനായാല്‍ യു.പിയിലെ 80 സീറ്റിലും ജയിക്കാനാവുമെന്നാണ് പാർട്ടി പ്രതീക്ഷ പുലർത്തുന്നത്.
     
ബി.ജെ.പി പ്രതീക്ഷിക്കുന്നതു പോലെയാവില്ല കാര്യങ്ങള്‍
മുസ്‍ലിം വോട്ട് ലക്ഷ്യമിട്ട് പ്രചാരണം കൊഴുപ്പിക്കാനൊരുങ്ങുമ്പോഴും യു.പിയില്‍ പക്ഷേ, ന്യൂനപക്ഷ സമുദായങ്ങളുടെ വോട്ട് ഇക്കുറി ബി.ജെ.പിക്ക് അനുകൂലമായി പതിയാൻ സാധ്യത വളരെ കുറവാണ്. മുമ്പുണ്ടായിരുന്ന തെരഞ്ഞെടുപ്പുകളില്‍ നിന്ന് വിഭിന്നമായി കൂടുതല്‍ ശ്രദ്ധയോടെ ഇക്കുറി ന്യൂനപക്ഷങ്ങള്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയേക്കും. സമാജ് വാദി പാർട്ടിയും കോണ്‍ഗ്രസും സഖ്യമായി മത്സരിക്കുമ്പോൾ മുസ്‍ലിം വോട്ടുകളിലേറെയും ഇരുപാർട്ടികളിലേക്കുമായി ചായുമെന്നാണ് സൂചനകള്‍. ബി.എസ്.പിയില്‍ നിന്ന് മുസ്‍ലിംകള്‍ ഏറക്കുറെ അകന്നു പോയതും ‘ഇൻഡ്യ’ മുന്നണിക്ക് അനുകൂലമാണ്.
 
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
   

ReadAlso:

ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവം; ഓരോ വിദ്യാർത്ഥിയുടെയും ജീവൻ വിലപ്പെട്ടത്, എന്ത് വിലകൊടുത്തും സംരക്ഷിക്കപ്പെടണം: രാഹുൽ ഗാന്ധി

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് അപകടം; ഒരു മരണം, കെട്ടിട ഉടമക്കെതിരെ കേസെടുത്ത് പൊലീസ് | Accident in Delhi: Hostel building collapses, one dead; police register case against building owner

കർണാടകയിലെ അധ്യാപകർക്ക് ഇനി പേരിനുമുന്നിൽ ‘Tr’ എന്ന് ചേർക്കാം- പ്രഖ്യാപനവുമായി ഡി. കെ. ശിവകുമാർ

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വ്യാജരേഖ ചമച്ചു; ജാർഖണ്ഡിൽ നാല് പേർ അറസ്റ്റിൽ

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; ദില്ലിയിൽ യെല്ലോ അലർട്ട്

Latest News

ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസിനെതിരെ നടപടി വേണം, എല്ലാകാര്യങ്ങളും അന്വേഷണ സമിതിയെ അറിയിച്ചിട്ടും തന്നെ സസ്പെന്റ് ചെയ്തു, സജാദ് | Chirayankeezhu incident, Action should be taken against Ramya Haridas MLA

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾക്ക് തിരിച്ചടി; 3 പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

റാണിപുരം സിപ് ലൈൻ അപകടം; മരിച്ച സനൂപിന്റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി | Ranipuram Zipline Accident: Company to pay ₹10 lakh compensation to the family of the deceased Sanoop

കായികമേള വേദി മാറ്റം; വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ, പരാതി ഉണ്ടെങ്കിൽ അടുത്ത തവണ കണ്ണൂരിനെ പരിഗണിക്കാം

കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം; കോണ്‍ഗ്രസ് നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി കെ മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies