താടിയും,മുടിയും പൊഴിയാതിരിക്കാനും, നരയ്ക്കാതിരിക്കാനും ഇതിനേക്കാൾ മികച്ച വഴിയില്ല: ഇവ ശീലമാക്കി നോക്കു

മുടി നരയ്ക്കുന്നതും, പൊഴിയുന്നതും സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ പ്രശ്നമുള്ള വിഷയമാണ്. സ്ത്രീകളുടെ നീളൻ മുടികൾ നരച്ചാൽ മറ്റു മുടി കൊണ്ട് മറയ്ക്കുകയോ മറ്റും ചെയ്യാം. എന്നാൽ പുരുഷന്മാർക്കോ? അതിനൊപ്പം മുടി കൊഴിച്ചിൽ കൂടി ഉണ്ടെങ്കിൽ പിന്നെ മുടിയുടെ കാര്യം കഷ്ട്ടത്തിലാകും. എന്നാൽ കുറച്ച പണിയെടുത്താൽ മുടിയുടെ ആരോഗ്യം വീണ്ടെടുക്കാം. എങ്ങനെയാണെന്നല്ലേ ? ആഹാരത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതിയാകും. 

എന്തൊക്കെയാണ് ഇവ എന്ന് പരിചയപ്പെടാം 

​ഒമേഗ- 3​ 

നമ്മള്‍ കഴിക്കുന്ന മീനില്‍ നിന്നും നമുക്ക് ഒമേഗ-3 ലഭിക്കുന്നതാണ്. പ്രത്യേകിച്ച് നല്ല കൊഴുപ്പുള്ള മത്സ്യങ്ങള്‍ കഴിച്ചാല്‍ ഒമേഗ- 3 നമ്മളുടെ ശരീരത്തില്‍ എത്തുന്നു. മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും മുടിയ്ക്ക് നല്ല നിറം നല്‍കുന്നതിനും ഒമേഗ- 3 അനിവാര്യമാണ്.

മത്തിയുടെ മുള്ള് മുതല്‍ ശരീരത്തിലേയ്ക്ക് എത്തുന്നത് ശരീരത്തിലേയ്ക്ക് വേണ്ടത്ര ഒമേഗ- 3 ആണ് എത്തിക്കുന്നത്. ഇനി മത്തി കഴിക്കാന്‍ ഇഷ്ടമില്ലാത്തവരാണെങ്കില്‍ മീന്‍ ഗുളിക വാങ്ങാന്‍ ലഭിക്കും. ഇത് രാത്രിയില്‍ ഒന്ന് വീതം കഴിച്ച് കിടക്കുന്നതും ഒമേഗ- 3 എത്തുന്നതിന് സഹായിക്കുന്നു.

കൂണ്‍​

മുടിയുടെ നിറം തിരിച്ച് കിട്ടുന്നതിനും മുടിയ്ക്ക് നല്ല കറുപ്പ് നിലനിര്‍ത്താനും നര വരാതിരിക്കാനും സഹായിക്കുന്ന മറ്റൊരു ആഹാരമാണ് കൂണ്‍. കൂണ്‍ കടയില്‍ നിന്നും വാങ്ങുന്നത് മാത്രമല്ലാതെ, പലപ്പോഴും പറമ്പില്‍ മുളയ്ക്കുന്ന, കഴിക്കാന്‍ പറ്റുന്ന കൂണുകള്‍ പലരും കറി വെച്ച് കഴിക്കുന്നത് കാണാം. പ്രത്യേകിച്ച് മഴ പെയ്ത് തുടങ്ങുന്നതോടെ കൂണുകള്‍ മുളപൊട്ടാനും ആരംഭിക്കും.

ഇത്തരത്തില്‍ ആഹാരയോഗ്യമായിട്ടുള്ള കൂണുകള്‍ വാങ്ങിച്ചോ, അല്ലെങ്കില്‍ പറമ്പില്‍ നിന്നും പറച്ചോ, കഴിക്കാവുന്നതാണ്. കറി തന്നെ വെച്ച് കഴിക്കണമെന്നില്ല. നല്ല സാലഡ് തയ്യാറാക്കി കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല, തടി വര്‍ദ്ധിക്കാതിരിക്കാനും ഇത് സഹായിക്കുന്നുണ്ട്.

ഡാര്‍ക്ക് ചോക്ലേറ്റ്​

അകാലനര കുറയ്ക്കാനും മുടിയുടെ നിറം സംരക്ഷിക്കാനും സഹായിക്കുന്ന ഡാര്‍ക്ക് ചോക്ലേറ്റ് ദിവസേന ഒരു നിശ്ചിത അളവില്‍ കഴിക്കുന്നത് നല്ല ഫലം നല്‍കുന്നതിന് സഹായിക്കും. നിങ്ങള്‍ ഒരു ഔണ്‍സ് ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ അതില്‍ 20 ശതമാനത്തോളം അയേണ്‍ അടങ്ങിയിരിക്കുന്നു.

നമുക്കറിയാം മുടി നല്ല ആരോഗ്യത്തോടെ വളരണമെങ്കില്‍ അയേണ്‍ അനിവാര്യമാണ്. എന്നാല്‍ മാത്രമാണ് മുടിയ്ക്ക് വേരില്‍നിന്നും ഉറപ്പും ബലവും അതുപോലെ, മുടി കൊഴിച്ചില്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്. അതിനാല്‍, അധികമല്ലെങ്കിലും ഇടയ്ക്ക് ഓരോ കഷ്ണം ഡാര്‍ക്ക് ചോക്ലേറ്റ് നുണയുന്നത് മുടി നരയ്ക്കാതിരിക്കാന്‍ സഹായിക്കും.

Read more……

നിങ്ങൾക്ക് ഫാറ്റി ലിവറുണ്ടോ? ഫാറ്റി ലിവർ നിയന്ത്രിക്കാനും, വരാതിരിക്കുവാനും ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തു

പി.ടി. തോമസ് സാറിനെ ഒരിക്കും മറക്കാനാവില്ല: പ്രതിസന്ധികളിൽ കൂടെ നിന്നു’: ഭാവന

ഗൂഗിൾ വരുന്നു ഹൈദരാബാദിലേക്ക്: ഏറ്റവും പുതിയ ക്യാമ്പസ് ഉടൻ ആരംഭിക്കും

Cappuccino shake | എളുപ്പത്തിൽ തയാറാക്കാവുന്ന കപ്പൂച്ചിനോ ഷേക്ക്

cough and cold | ചുമ വില്ലനായി മാറുന്നുണ്ടോ? വീട്ടിലിരുന്നുതന്നെ മാറ്റിയെടുക്കാം

​മുട്ട​

മുട്ട കഴിക്കാന്‍ മിക്ക ആണ്‍കുട്ടികള്‍ക്കും ഇഷ്ടമാണ്. നിരവധി പോഷകങ്ങളാല്‍ സമ്പന്നമാണ് മുട്ട. പ്രോട്ടീനാല്‍ സമ്പന്നമായ മുട്ടയില്‍ വിറ്റമിന്‍ ബി12ഉം അടങ്ങിയിരിക്കുന്നു. ഇത് മുടി വേഗത്തില്‍ നരയ്ക്കുന്നത് തടയാനും മുടിയ്ക്ക് നല്ല നിറം നല്‍കുന്നതിനും മുടിയുടെ സ്വാഭാവിക നിറം വെള്ളയിലേക്ക് മാറാതിരിക്കാനും ഇത് സഹായിക്കുന്നുണ്ട്.

​പുളിപ്പിച്ച ആഹാരങ്ങള്‍​

പുളിപ്പിച്ചെടുത്ത ആഹാരങ്ങള്‍, പ്രത്യേകിച്ച് ഇഢ്‌ലി, ദോശ എന്നിവയെല്ലാം നിങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് മുടിയുടെ ആരോഗ്യവും അതുപോലെ, നിറവും നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത്തരം ആഹാരത്തില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിന്‍ മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.