മഴക്കാലത്തു കൂടുതൽ ആയി കാണുന്ന ഒന്നാണ് പനിയും ചുമയും.എന്നാൽ കാലാവസ്ഥ മാറുമ്പോഴും നമ്മുക്ക് ചുമ,പനി വരുന്നതിനു കാരണമാകുന്നു.വൈറസ് അണുബാധ മൂലമാണ് ഇവ ഉണ്ടാകുന്നത്.കുട്ടികളിൽ ആണ് കൂടുതലായി ചുമയും പനിയും കണ്ടുവരുന്നത്.കൃത്യമായി നമ്മൾ ഇതിനെ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ തരത്തിൽ ഉള്ള ആരോഗ്യപ്രശ്നത്തിലേക്ക് നയിക്കുന്നതാണ്.വീട്ടിൽ തന്നെ നമ്മുക്ക് കുറച്ച് പൊടികൈകൾ പരീക്ഷിച്ചുനോക്കാവുന്നതാണ്.
തുളസി
തുളസിയിലയും ഇഞ്ചിയും ചേർത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് ശേഷം അൽപ്പം നാരങ്ങ നീരും കൂടി ചേർത്ത് കുടിക്കുന്നത് ജലദോഷവും ചുമയും മാറാൻ വളരെയധികം സഹായിക്കും.
തേൻ
വ്യത്യസ്തമായ പല രോഗങ്ങൾക്കുമുള്ള പരിഹാരമാണ് തേൻ. ധാരാളം ഔഷധ ഗുണങ്ങൾ തേനിൽ അടങ്ങിയിട്ടുണ്ട്. ഒരു നുള്ളു ഇഞ്ചിനീര് ഒരു നുള്ളു തേനിൽ കലർത്തി രാവിലെയും രാത്രിയും രണ്ടുനേരം കഴിക്കുന്നത് ജലദോഷവും ചുമയും നിയന്ത്രിക്കും.
കറുവപ്പട്ട
കറുവപ്പട്ട ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഈ കറുവപ്പട്ട കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറെ സഹായിക്കും. കറുവാപ്പട്ട പൊടിച്ച് തേനിൽ ചേർത്ത് കഴിക്കുന്നത് ജലദോഷവും ചുമയും കുറയ്ക്കാൻ ഏറെ നല്ലതാണ്. കറുവാപ്പട്ട പൊടിച്ച് 2 കപ്പ് വെള്ളം ചേർത്ത് ഒരു ടംബ്ലറിൽ തിളപ്പിച്ച് ചായയായി കഴിക്കുന്നത് ജലദോഷം, ചുമ, പനി എന്നിവ മാറാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും
നല്ലതാണ്.
Read more ….
- കൊല്ലത്ത് ഇരുചക്രവാഹനം ഡിവൈഡറിൽ തട്ടി അപകടം; യുവതി മരിച്ചു, രണ്ട് കുട്ടികൾക്ക് പരിക്ക്
- ‘നിങ്ങളെ നിങ്ങളാകുന്ന മനോഹരമായ കാര്യങ്ങൾ ചെയ്തു സന്തോഷത്തോടെ ഇരിക്കുക’: വിവാഹമോചന വാർത്തയ്ക്കു പിന്നാലെ വൈറലായി വരദയുടെ പുതിയ പോസ്റ്റ്| Varada
- കക്ഷത്തിലെ കറുപ്പ് നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുവോ? ഇതാ ചില പൊടികൈകൾ
- Brown Rice Kozhukattai | എളുപ്പത്തിൽ തയ്യാറാക്കാം പ്രഭാത ഭക്ഷണം
- Lemon Grilled Chicken | നാരങ്ങ രുചിയുള്ള ഗ്രിൽഡ് ചിക്കൻ തയ്യാറാക്കിയാലോ
ഇഞ്ചി
അടുക്കളയിൽ വളരെ സുലഭമായി കണ്ടുവരുന്നതാണ് ഇഞ്ചി. ഇതിൽ അടങ്ങിയിട്ടുള്ള ആൻ്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ ചുമ മാറാൻ ഏറെ നല്ലതാണ്. അതുപോലെ ജലോദഷം കുറയ്ക്കാനും ഇഞ്ചി സഹായിക്കും. ചൂട് ചായയിൽ ഇഞ്ചി ചേർത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്.
വെളുത്തുള്ളി
ധാരാളം ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയതാണ് വെളുത്തുള്ളി. ഇത് കഴിക്കുന്നത് ചുമയ്ക്കും ജലോദഷത്തിനും ശമനം നൽകാൻ സഹായിക്കും. വെളുത്തുള്ളി ചതച്ച് തേനിനൊപ്പം കഴിക്കാവുന്നതാണ്. അതുപോലെ കറികളിൽ കുറച്ച് അധികം വെളുത്തുള്ളി ചേർക്കുന്നതും ചുമയും ജലദോഷവുമൊക്കെ കുറയ്ക്കാൻ ഏറെ സഹായിക്കും.