കോഴിക്കോട്: ഐസിഐസിഐ ബാങ്ക് കോഴിക്കോട് പുതിയ ശാഖ ആരംഭിച്ചു. പാരിസണ്‍സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ എന്‍. കെ മുഹമ്മദ് അലി ഏറ്റവും പുതിയ ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്കിന്റെ നഗരത്തിലെ 12-ാമത് ശാഖയാണിത്. ഹിലൈറ്റ് ബിസിനസ് പാര്‍ക്കിലാണ് പുതിയ ശാഖ. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എടിഎം-ക്യാഷ് റീസൈക്ലര്‍ മെഷീനും (സിആര്‍എം) ശാഖയോട് അനുബന്ധിച്ചുണ്ട്.
210 ശാഖകളുടേയും 395 എടിഎമ്മുകളുടേയും വിപുലമായ ശൃംഖലയാണ് ബാങ്കിനു കേരളത്തിലുള്ളത്. അക്കൗണ്ടുകള്‍, നിക്ഷേപങ്ങള്‍, വായ്പകള്‍, സേവിംഗ്സ് & കറന്റ് അക്കൗണ്ടുകള്‍, ട്രെയ്ഡ്, ഫോറെക്സ് സേവനങ്ങള്‍, സ്ഥിര, റിക്കറിങ് നിക്ഷേപ സൗകര്യങ്ങള്‍, ബിസിനസ്സ്, ഭവന, വാഹന, സ്വര്‍ണ, വ്യക്തിഗത വായ്പകള്‍, കാര്‍ഡ് സേവനങ്ങള്‍, എന്‍ആര്‍ഐ ഇടപാടുകള്‍ എന്നിവയടക്കം സമഗ്രമായ ബാങ്കിങ് സേവനം ബ്രാഞ്ചി ലഭ്യമാണ്.
ഇടപാടുകാര്‍ക്ക് ലോക്കര്‍ സൗകര്യവും ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്. തിങ്കള്‍ മുത വെള്ളിവരെ 9.30 മുത 3.00 വരെയും മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും അഞ്ചാമത്തെയും ശനിയാഴ്ചകളിലും ഇടപാടുകാര്‍ക്ക് ബാങ്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക