ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാകിസ്ഥാന്‍ മുസ്ലിം ലീഗ് നവാസും, പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും തമ്മില്‍ ധാരണയിലെത്തി. ചൊവ്വാഴ്ച രാത്രി നടന്ന ചര്‍ച്ചയിലാണ് ഇരുപാര്‍ട്ടികളും തമ്മില്‍ അന്തിമ ധാരണയിലെത്തിയത്.
പിഎംഎന്‍ എല്ലിലെ ഷഹബാസ് ഷെരീഫ് ആണ് സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. രാജ്യത്തിന്റെ താല്‍പ്പര്യ മുന്‍നിര്‍ത്തിയാണ് ഇരുപാര്‍ട്ടികളും സഖ്യത്തിന് ധാരണയിലെത്തിയതെന്ന് നേതാക്കള്‍ വ്യക്തമാക്കി. ധാരണ പ്രകാരം പാകിസ്ഥാന്‍ പ്രസിഡന്റ് സ്ഥാനം പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ആസിഫ് അലി സര്‍ദാരിക്ക് ലഭിക്കും. ഇരുപാര്‍ട്ടികളും ഒരുമിക്കുന്നതോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പിപിപി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ പറഞ്ഞു.
Read more :