യുപിയില്‍ കോണ്‍ഗ്രസുമായി കൈകോർത്ത് സമാജ്‌വാദി പാർട്ടി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായി സീറ്റ് ധാരണയില്‍ എത്തിയതായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി തര്‍ക്കമൊന്നുമില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ അമേഠിയിലെയും റായ്ബറേലിയിലെയും പരിപാടിയില്‍ നിന്ന് വിട്ടുനിന്നതിനെ കുറിച്ച്‌ ചോദിപ്പോള്‍ പ്രതികരണം ഇങ്ങനെ; പങ്കെടുത്തില്ലെന്നത് ശരിയാണ്. രാഹുലുമായി ഒരു തര്‍ക്കവുമില്ല, ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിച്ച്‌ മത്സരിക്കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
സഖ്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനായി ഇരുപാര്‍ട്ടികളും സംയുക്തമായി വാര്‍ത്താസമ്മേളനം നടത്തിയേക്കും. 28 സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ എസ്പി നേതാക്കള്‍ തയ്യാറായില്ല 19 സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more : 

       

ഇതിനകം 31 സീറ്റുകളില്‍ എസ്പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 30നായിരുന്നു 16 ലോക്‌സഭാ സീറ്റുകളിലേക്കുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. സോണിയ ഗാന്ധി മത്സരിച്ച റായ്ബറേലി മാത്രമാണ് കോണ്‍ഗ്രസിന് ഒപ്പം നിന്നത്. സിറ്റിങ് സീറ്റായ അമേഠിയില്‍ രാഹുല്‍ ഗാന്ധി അരലക്ഷത്തിലേറെ വോട്ടിന് സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു.