തിരുവനന്തപുരം: പൊലൂഷന്‍ ടെസ്റ്റിങ് വിത്ത് ജിയോ ടാഗിങ് എന്ന പുതിയ ആപ്പുമായി മോട്ടോർ വാഹന വകുപ്പ്.വാഹന പുകപരിശോധന സര്‍ട്ടിഫിക്കറ്റ് വ്യാജമായി നല്‍കുന്നത് തടയുന്നതിനാണ് ഈ ആപ്പ്. നമ്പര്‍ പ്ലേറ്റിന്റെ ഫോട്ടോയും വാഹനത്തിന്റെ ദൂരെ നിന്നുള്ള ഫോട്ടോയും ആപ്പില്‍ അപ്ലോഡ് ചെയ്താല്‍ മാത്രമേ പരിശോധന നടത്താനാകൂ. പുകപരിശോധനാകേന്ദ്രം രജിസ്റ്റര്‍ചെയ്തതിന്റെ 50 മീറ്റര്‍ ചുറ്റളവില്‍നിന്ന് മാത്രമേ വാഹനത്തിന്റെ ഫോട്ടോയെടുക്കാവൂ എന്നും നിര്‍ദേശമുണ്ട്.
വഹനങ്ങളുടെ വിവരങ്ങള്‍ ആപ്പ് മുഖേന മോട്ടോര്‍ വാഹന വകുപ്പിന് ലഭിക്കും. ഒരു കേന്ദ്രത്തിലെ മൂന്ന് ഫോണിലാണ് ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനാവുക. കേന്ദ്രം നടത്തിപ്പുകാര്‍ അതത് ജില്ലയിലെ ആര്‍ടിഒക്ക് ഫോണ്‍ ഹാജരാക്കിയാല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കും.
Read more ….
- ഹയർ സെക്കൻഡറിക്കൊപ്പം ഹൈസ്കൂൾ പരീക്ഷ നടത്താനുള്ള തീരുമാനം പിൻവലിച്ചു
- കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്റെ മാതാവും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ
- രാഹുല്‍ ഗാന്ധി നടത്തുന്നത് ന്വായ് യാത്രയല്ല, വിനോദയാത്ര : ഹിമന്ത് ബിശ്വ ശര്‍മ്മ
- ഗസ്സയിലേക്കുള്ള ഭക്ഷ്യവിതരണം പൂർണമായും നിർത്തി; ഭക്ഷ്യവസ്തുക്കളുമായി പോകുന്ന ട്രക്കുകൾക്ക് സുരക്ഷയില്ല
- രക്തരൂക്ഷിതമായ ചരിത്രം പറയുന്ന മാതൃഭാഷാ ദിനം; ഹിന്ദുത്വ ഭാഷാ ദേശീയതയുടെ കാലത്ത് ഫെബ്രുവരി 21ൻ്റെ പ്രസക്തി
പരിശോധനക്കായി വാഹനം എത്തിക്കാതെ, നടത്തിപ്പുകാരന്റെ ഫോണിലേക്ക് ഫോട്ടോ അയച്ച് നല്‍കി സര്‍ട്ടിഫിക്കറ്റ് നേടുന്നതായി പരാതി ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണ് നീക്കം. പുക പരിശോധന സര്‍ട്ടിഫിക്കറ്റ് വ്യാജമായി സംഘടിപ്പിച്ച സ്ഥാപനത്തിന് നേരേ കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തിരുന്നു.