ന്യൂഡൽഹി: ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം വിരാട് കോഹ്ലിയ്ക്കും ബോളിവുഡ് താരം അനുഷ്ക ശർമ്മയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു. തങ്ങൾക്ക് ആൺകുഞ്ഞ് പിറന്നതായി വിരാടും അനുഷ്കയും സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. ഫെബ്രുവരി 15-നാണ് മകൾ വാമികയ്ക്ക് കുഞ്ഞു സഹോദരൻ പിറന്നതെന്നും കുഞ്ഞിന് അക്കായ് എന്ന് പേരിടുന്നതായും ദമ്പതികൾ അറിയിച്ചു. 2021 ഫെബ്രുവരിയിലായിരുന്നു ആദ്യത്തെ കുഞ്ഞ് ‘വാമിക’യുടെ ജനനം.
“ഏറെ സന്തോഷത്തോടും ഹൃദയം നിറഞ്ഞ സ്നേഹത്തോടെയും ഫെബ്രുവരി 15 ന് ഞങ്ങൾ ഞങ്ങളുടെ കുഞ്ഞ് അകായെ (വാമികയുടെ ചെറിയ സഹോദരനെ) ഈ ലോകത്തേക്ക് സ്വാഗതം ചെയ്തുവെന്ന് എല്ലാവരേയും സന്തോഷത്തോടെ അറിയിക്കുന്നു.
Read more :
- ഇ.ഡിയിൽ ഹാജരാവാൻ തയ്യാറല്ലെന്ന് തോമസ് ഐസക്
- നവാസ് ഷരീഫ് – ബിലാവൽ ഭൂട്ടോ ചർച്ച എങ്ങുമെത്തിയില്ല
- സ്വതന്ത്ര റഷ്യയ്ക്കായുള്ള പോരാട്ടം തുടരാൻ യൂലിയ നവൽനയ
- ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 കവിഞ്ഞു: ഇസ്രയേൽ ആക്രമണം 8 ആഴ്ച കൂടി നീണ്ടേക്കും
- ഒന്നര വയസുകാരിയുടെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ഒപ്പം താമസിച്ച യുവാവിന് അയച്ച സന്ദേശം നിർണായകമായി
നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും ഞങ്ങൾ തേടുന്നു. ഒപ്പം ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് കൂടി ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.”- ഇരുവരും സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.