ജറുസലം: ഇസ്രായേലിന്റെ അധിനിവേശത്തെ തുടർന്ന് ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ ഗാസയിൽ 107 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. ഒക്ടോബർ 7ന് ആരംഭിച്ച ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 29,092 ആയി. പരുക്കേറ്റവർ 69,028. ഇസ്രയേൽ സൈന്യം കയ്യേറിയ ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ വൈദ്യുതിയും ഓക്സിജൻ വിതരണവും ഇല്ലാതെ 9 രോഗികൾ കൂടി മരിച്ചതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.
യുദ്ധം നിർത്താൻ ശക്തമായ രാജ്യാന്തര സമ്മർദമുണ്ടെങ്കിലും ആക്രമണം റഫയിലേക്കും വ്യാപിക്കുമെന്നും യുദ്ധം 6–8 ആഴ്ച കൂടി നീളുമെന്നും വിദഗ്ധർ നിരീക്ഷിച്ചു. റഫ കീഴടക്കുന്നതോടെ ഹമാസിനെ നിർവീര്യമാക്കാനാകുമെന്നാണ് ഇസ്രയേൽ സൈനികനേതൃത്വത്തിന്റെ കണക്കുകൂട്ടൽ. റഫയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താതെ സൈനികനടപടി പാടില്ലെന്ന് നിർദേശിച്ചു കഴിഞ്ഞയാഴ്ച 2 വട്ടം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ചിരുന്നു.
ഹമാസിന്റെ 24 ബറ്റാലിയനുകളിൽ 18 എണ്ണവും തകർത്തെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. ശേഷിക്കുന്നതു റഫയിലാണുള്ളതെന്നും അവർ വാദിക്കുന്നു. അതിനാൽ ആക്രമണവുമായി മുന്നോട്ടു പോകാനാണു നെതന്യാഹു ഉത്തരവു നൽകിയിരിക്കുന്നത്.
Read more :
- ഇ.ഡിയിൽ ഹാജരാവാൻ തയ്യാറല്ലെന്ന് തോമസ് ഐസക്
- നവാസ് ഷരീഫ് – ബിലാവൽ ഭൂട്ടോ ചർച്ച എങ്ങുമെത്തിയില്ല
- സ്വതന്ത്ര റഷ്യയ്ക്കായുള്ള പോരാട്ടം തുടരാൻ യൂലിയ നവൽനയ
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക