മോസ്കോ: സ്വതന്ത്ര റഷ്യയ്ക്കായുള്ള പോരാട്ടം തുടരാൻ അലക്സി നവൽനിയുടെ ഭാര്യ യൂലിയ നവൽനയ ആഹ്വാനം ചെയ്തു. പൂർവാധികം ശക്തിയോടെ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെതിരെ പൊരുതാനും വിദേശത്തുനിന്ന് നൽകിയ 9 മിനിറ്റ് വിഡിയോ സന്ദേശത്തിൽ അവർ ആവശ്യപ്പെട്ടു. പുട്ടിൻ വീണ്ടും വിജയിക്കുമെന്ന് ഉറപ്പിച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തമാസമാണ്. തന്റെ ഭർത്താവിനെ പുട്ടിനാണു കൊലപ്പെടുത്തിയതെന്നും 2 മക്കൾക്കു പിതാവിനെ നഷ്ടമായെന്നും അവർ പറഞ്ഞു ‘ഞാൻ ഒരു സ്വതന്ത്ര റഷ്യയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു. അതിനായി നിങ്ങൾ എനിക്കൊപ്പം നിൽക്കണം’–യൂലിയ അപേക്ഷിച്ചു.
Read more :
- ഇ.ഡിയിൽ ഹാജരാവാൻ തയ്യാറല്ലെന്ന് തോമസ് ഐസക്
- നവാസ് ഷരീഫ് – ബിലാവൽ ഭൂട്ടോ ചർച്ച എങ്ങുമെത്തിയില്ല
- തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണത്തിന് അഞ്ച് പൊലീസ് സംഘങ്ങൾ
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക