സമൂഹമാധ്യമങ്ങളില്‍ വൈറലായി നടി വിദ്യ ബാലന്റെ റീല്‍. രണ്ടാഴ്ചയായി മലയാള സിനിമകള്‍ ആവേശത്തോടെ കാണുകയാണെന്ന് വ്യക്തമാക്കിയ വിദ്യ, മൂക്കില്ലാ രാജ്യത്ത് എന്ന സിനിമയിലെ പ്രശസ്തമായ രംഗം അനുകരിച്ചുള്ള റീലാണ് പങ്കുവച്ചിരിക്കുന്നത്. എന്റെ വേരുകളിലേക്കുള്ള തമാശ കലർന്ന അർച്ചനയാണിതെന്നും നടി ഇൻസ്റ്റയിൽ കുറിച്ചു.
അശോകന്‍- താഹ കൂട്ടുക്കെട്ടില്‍ 1991-ല്‍ റിലീസ് ചെയ്ത ചിത്രമായിരുന്നു ‘മൂക്കില്ലാ രാജ്യത്ത്’. തിലകന്‍, ജഗതി. സിദ്ദിഖ്, മുകേഷ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കോമഡി എന്റര്‍ടൈനറാണ്.
പ്രധാന താരങ്ങള്‍ക്കൊപ്പം രാജന്‍ പി. ദേവും പപ്പുവും ചേര്‍ന്നഭിനയിച്ച കോമഡി രംഗമാണ് വിദ്യ അവതരിപ്പിച്ചിരിക്കുന്നത്.
‘ലവ് മലയാളം സിനിമ’ എന്ന ഹാഷ്ടാഗിനൊപ്പമാണ് വിദ്യ റീല്‍സ് പങ്കുവെച്ചത്. സംഗതി വൈറലായതോടെ അഭിനന്ദനങ്ങളുമായി ഒട്ടേര്‍ പേര്‍ അഭിപ്രായം രേഖപ്പെടുത്തി. കേരളത്തില്‍ വേരുകളുള്ള വിദ്യ ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്. പാലക്കാടന്‍ തമിഴാണ് തന്റെ മാതൃഭാഷയെന്ന് വിദ്യ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
Read More…..
- ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിൽ ബോളിവുഡ് താരദമ്പതികൾ: ആരാധകർക്ക് സന്തോഷം| Deepika Padukone and Ranveer Singh expecting their first child
- ഹോളിവുഡ് സിനിമാതാരം കാഗ്‌നി ലിൻ കാർട്ടർ അന്തരിച്ചു: ആത്മഹത്യ എന്നാണ് പ്രാഥമിക വിവരം| Kagney Linn Karter
- ‘ആദ്യ വിവാഹത്തിന് രണ്ടു മാസം മാത്രം ആയുസ്സ്’: സംവിധായകൻ ശങ്കറിന്റെ മകൾ വിവാഹിതയാകുന്നു|Aishwarya Shankar gets engaged
- മൂത്രാശയ ക്യാൻസർ എങ്ങനെ തിരിച്ചറിയാം? എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? നിങ്ങൾക്ക് ഈ ലക്ഷണങ്ങളുണ്ടോ ?
- കാലിൽ കാണപ്പെടുന്ന നീര് ഈ രോഗങ്ങളുടെ സൂചനയാണ്: അറിയാതെ പോകരുത് ഇവയെ കുറിച്ചു
എക്ത കപൂര്‍ നിര്‍മിച്ച സീരിയലിലൂടെയാണ് വിദ്യ അഭിനയരംഗത്തെത്തിയത്. മലയാളത്തിലൂടെയായിരുന്നു വിദ്യ സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കാനാനൊരുങ്ങിയത്. കമലിന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കിയ ചക്രം എന്ന സിനിമയില്‍ വിദ്യ അഭിനയിച്ചു തുടങ്ങിയെങ്കിയെങ്കിലും ആ ചിത്രം പൂര്‍ത്തിയായില്ല.
പിന്നീട് പൃഥ്വിരാജിനെയും മീര ജാസ്മിനെയും പ്രധാന കഥാപാത്രങ്ങളാക്കി ലോഹിതദാസ് ‘ചക്രം’ സംവിധാനം ചെയ്തു.
ബോളിവുഡില്‍ പരിണീത എന്ന സിനിമയിലൂടെയാണ് വിദ്യ പ്രശസ്തി നേടുന്നത്. ഡേര്‍ട്ടി പിക്ചര്‍ എന്ന സിനിമയിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടുകയും ചെയ്തു.