ഇന്ത്യൻ ക്രിക്കറ്റ് താരം ഫായിസ് ഫസൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയിൽ ഹരിയാനക്കെതിരായ മത്സരത്തിന് ശേഷമാണ് 38കാരന്റെ വിരമിക്കൽ പ്രഖ്യാപനം. 2018ലെ രഞ്ജി ട്രോഫിയിൽ വിദർഭയെ ആദ്യമായി കിരീടത്തിലേക്ക് നയിച്ചത് ഫായിസ് ഫസൽ ആയിരുന്നു.
രാജ്യത്തിനായി ഒരു ഏകദിന മത്സരം മാത്രം കളിച്ച ഫായിസ് ഫസൽ അരങ്ങേറ്റത്തിൽ അർധ സെഞ്ച്വറി നേടിയെങ്കിലും പിന്നീട് ടീമിൽ ഇടം ലഭിച്ചില്ല. 2016ൽ മഹേന്ദ്ര സിങ് ധോണി ഇന്ത്യൻ ക്യാപ്റ്റനായിരിക്കെ ഹരാരെയിൽ സിംബാബ്വെക്കെതിരെയായിരുന്നു അരങ്ങേറ്റം. കെ.എൽ. രാഹുലിനൊപ്പം ഓപണറായെത്തി 61 പന്തിൽ ഒരു സിക്സും ഏഴു ഫോറുമടക്കം 55 റൺസെടുത്ത് പുറത്താകാതെനിന്നു. ഏകദിന ക്രിക്കറ്റിൽ ഒരു മത്സരം മാത്രം കളിച്ച്, അതിൽ അർധ സെഞ്ച്വറിയോ അതിന് മുകളിലോ സ്കോർ ചെയ്ത ഏക ഇന്ത്യൻ താരമാണ് ഫായിസ് ഫസൽ.
ഇടംകൈയൻ ബാറ്ററായ ഫസൽ 138 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 24 സെഞ്ച്വറിയടക്കം 9,183 റൺസും 113 ലിസ്റ്റ് എ മത്സരങ്ങളിൽ 3641 റൺസും 66 ട്വന്റി 20 മത്സരങ്ങളിൽ 1273 റൺസും നേടിയിട്ടുണ്ട്. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനായി 2010, 2011 സീസണുകളിൽ 12 മത്സരങ്ങളിൽ കളത്തിലിറങ്ങി. 183 റൺസാണ് സമ്പാദ്യം. ദുലീപ് ട്രോഫിയിൽ ഇന്ത്യ ബ്ലൂവിനെയും ഇന്ത്യ ഗ്രീനിനെയും നയിക്കാനും അവസരം ലഭിച്ചു.
21 വർഷത്തെ കരിയറിൽ വിദർഭയ്ക്കു വേണ്ടിയും രാജ്യത്തിനു വേണ്ടിയും കളിക്കാൻ സാധിച്ചതു വലിയ നേട്ടമാണെന്നും, പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനാണു തീരുമാനമെന്നും ഫായിസ് ഫസൽ ഇന്സ്റ്റഗ്രാമിൽ കുറിച്ചു.
Read more :
- ഇ.ഡിയിൽ ഹാജരാവാൻ തയ്യാറല്ലെന്ന് തോമസ് ഐസക്
- നവാസ് ഷരീഫ് – ബിലാവൽ ഭൂട്ടോ ചർച്ച എങ്ങുമെത്തിയില്ല
- സ്വതന്ത്ര റഷ്യയ്ക്കായുള്ള പോരാട്ടം തുടരാൻ യൂലിയ നവൽനയ
- ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29,000 കവിഞ്ഞു: ഇസ്രയേൽ ആക്രമണം 8 ആഴ്ച കൂടി നീണ്ടേക്കും
- ഒന്നര വയസുകാരിയുടെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ഒപ്പം താമസിച്ച യുവാവിന് അയച്ച സന്ദേശം നിർണായകമായി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക