നല്ലതു പോലെ ദാഹിക്കുമ്പോൾ തണുത്ത വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം

ചൂട് അധികമായിരിക്കുമ്പോൾ എല്ലാവര്ക്കും തണുത്ത വെള്ളം കുടിക്കുന്നത് പ്രിയപ്പെട്ടൊരു പ്രവർത്തിയാണ്. ദാഹിച്ചു പരവേശപ്പെട്ടു വരുമ്പോൾ ഒരു ഗ്ലാസ് തണുത്ത വെള്ളം കിട്ടിയാൽ എത്ര നന്നായിരുന്നേനെ എന്ന് ചിന്തിക്കുന്നവരാണ് പലരും. എന്നാൽ തണുത്ത വെള്ളം ഇത്തരത്തിൽ കുടിക്കുന്നത് ഗുണമോ? ദോഷമോ? പരിശോധിക്കാം.

തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് ദഹന സംബന്ധിയായ പ്രശ്നങ്ങള്‍ ഉണ്ടാക്കും. തണുത്ത വെള്ളം കുടിക്കുമ്പോള്‍ ദഹന പ്രക്രിയ തടസപ്പെടും. ഇതോടെ നാം കഴിച്ച ആഹാരം ദഹിക്കാതെ കിടക്കും. ഇങ്ങനെ വന്നാല്‍ ഇതിനെ വീണ്ടും ദഹിപ്പിക്കാനായി ശരീരം കൂടുതല്‍ സമയം പ്രവര്‍ത്തിക്കേണ്ടി വരും. അങ്ങനെ വന്നാല്‍ പിന്നീടത് ദഹന സംബന്ധിയായ പ്രശ്നങ്ങൾ  പുറത്തുവരും.

തണുത്ത വെള്ളത്തിന്റെ അധിക ഉപയോഗം രക്തചംക്രമണ പ്രക്രിയയെ മന്ദഗതിയിലാക്കും. തണുത്ത വെള്ളം കുടിക്കുമ്പോള്‍ രക്ത കുഴലുകള്‍ ചുരുങ്ങാന്‍ കാരണമാകും. ഇത് ശരീരത്തില്‍ വേണ്ട തരത്തിലുള്ള ഊര്‍ജ ഉത്പാദനം ഇല്ലാതാക്കും. അതിനാല്‍ തന്നെ ആയുര്‍വേദം തണുത്ത വെള്ളം കുടിക്കുന്നത് വിലക്കുന്നതിനോടൊപ്പം ചുടുവെള്ളം കുടിക്കുന്നത് പ്രേത്സാഹിപ്പിക്കുയും ചെയ്യുന്നു.

വേനൽക്കാലത്ത് നമ്മുടെ ശരീര താപനില സാധാരണയായി 37 ഡിഗ്രി സെൽഷ്യസായിരിക്കും. എന്നാല്‍ അന്തരീക്ഷ ഉഷ്മാവിന് അനുസരിച്ച് ശരീരത്തിന്‍റെ ചൂടും വെത്യാസപ്പെട്ടു കൊണ്ടിരിക്കും 

അത്തരമൊരു സാഹചര്യത്തിൽ, കഠിനമായ ചൂടിൽ നിന്ന് വന്ന് ഉടൻ തന്നെ തണുത്ത വെള്ളം കുടിക്കുമ്പോൾ ആ മാറ്റത്തെ പെട്ടന്ന് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ ശരീരം ശ്രമിക്കും. അതിനാല്‍ തന്നെ ദഹനത്തെ ഇത് തടസപ്പെടുത്തും. ദഹനത്തിന് ആവശ്യമായ എൻസൈമുകളുടെ ഉത്പാദനത്തെയും നാഡികൾ, രക്തക്കുഴലുകൾ അല്ലെങ്കിൽ ധമനികൾ, അനുബന്ധ അവയവങ്ങൾ, പ്രത്യേകിച്ച് ഹൃദയം എന്നിവയുടെ പ്രവർത്തനങ്ങളെയും ഇത് ചിലപ്പോൾ ബാധിക്കും. 

തണുത്ത വെള്ളം കുടിക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ എന്തെല്ലാം? 

കൂടുതൽ തണുത്ത വെള്ളം കുടിക്കുന്നത് ഹൃദയമിടിപ്പ് കുറയ്ക്കാൻ കാരണമാകുന്നു.   

തണുത്ത വെള്ളം കുടിക്കുന്നത് ശ്വസനവ്യവസ്ഥയിൽ മ്യൂക്കസ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. 

അണുബാധകൾക്ക് ഇടയാക്കും.

അമിതമായി തണുത്ത വെള്ളമോ ഐസ് വെള്ളമോ കുടിക്കുന്നത് ചിലപ്പോൾ മസ്തിഷ്കം മരവിക്കാന്‍ കാരണമാകും. 

തണുത്ത വെള്ളം നമ്മുടെ നട്ടെല്ലിന്റെ പല സെൻസിറ്റീവ് നാഡികളെയും സ്വാധീനിക്കും. 

 തലച്ചോറിന്റെ മരവിപ്പ്, തലവേദന തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക്  നയിക്കും 

സൈനസൈറ്റിസ് ഉള്ള ആളുകൾ ആണെങ്കിൽ കൂടുതൽ ബുദ്ധിമുട്ടുകൾ തന്വത്ത വെള്ള,എം കുടിക്കുന്നത് മൂലം ഉണ്ടാകും 

തലവേദന ഉണ്ടാകുന്നു 

തൊണ്ടവേദന, കഫം എന്നിവ ഉണ്ടാകുന്നു