തമിഴിലെ ഹിറ്റ് മേക്കർ ബാല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വണങ്കാൻ’. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. സൂര്യയെ നായകനാക്കിയാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്.
പിന്നീട് സൂര്യ സിനിമയിൽ നിന്നും പിന്മാറിയത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സൂര്യക്ക് പകരം അരുൺ വിജയ് ആണ് പുതിയ നായകൻ. ഇതാദ്യമായാണ് സംവിധായകൻ ബാല- അരുൺ വിജയ് ടീം ഒന്നിക്കുന്നത്.
സംഭാഷണങ്ങളില്ലാതെ പശ്ചാത്തലസംഗീതത്തിന്റെ മാത്രം അകമ്പടിയിലാണ് ടീസറെത്തിയത്. ആക്ഷൻ പശ്ചാത്തലത്തിലാണ് ചിത്രം എന്നത് മാത്രമാണ് ടീസർ നൽകുന്ന സൂചന.
റോഷ്നി പ്രകാശ്, സമുദ്രക്കനി, മിഷ്കിൻ, റിദ്ധ, ഛായാ ദേവി, ബാല ശിവജി, ഷണ്മുഖരാജൻ, യോഹാൻ ചാക്കോ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. ബാലതന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ജി.വി. പ്രകാശാണ് സംഗീതസംവിധാനം. ആർ.ബി. ഗുരുദേവ് ഛായാഗ്രഹണവും സതീഷ് സൂര്യ എഡിറ്റിങ്ങും സിൽവ സംഘട്ടനസംവിധാനവും നിർവഹിക്കുന്നു. ആർ.കെ. നാഗുവാണ് കലാസംവിധായകൻ.
നേരത്തേ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു കയ്യിൽ പെരിയോറുടെ ശില്പവും മറുകയ്യിൽ ഗണപതി വിഗ്രഹവും ഏന്തിനിൽക്കുന്ന നായകനായിരുന്നു പോസ്റ്ററിൽ. ഈ രംഗം ടീസറിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
വണങ്കാനിൽ നിന്ന് സൂര്യ പിന്മാറുന്നുവെന്ന കാര്യം സംവിധായകൻ ബാല തന്നെയാണ് ഒരു കുറിപ്പിലൂടെ പ്രേക്ഷകരെ അറിയിച്ചത്. താനും സൂര്യയും ആലോചിച്ചെടുത്ത തീരുമാനമാണിതെന്നുമാണ് ബാല ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
കഥയിലെ ചില മാറ്റങ്ങൾ കാരണം ഈ കഥ സൂര്യയ്ക്ക് ചേരുമോ എന്ന സംശയം വന്നിരുന്നു. എങ്കിലും ഈ കഥയിലും സൂര്യയ്ക്ക് പൂർണവിശ്വാസമുണ്ട്.
Read More…..
- മാനന്തവാടിയിൽ പത്രമിടാനായി വന്ന ഫഹദ് മച്ചാൻ’: വൈറലായി അപരന്‍റെ വിഡിയോ
- ഭക്ഷണം കഴിച്ചതിനു ശേഷം ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടോ? തിരിച്ചറിയാം നിങ്ങളിലുള്ള അലർജിയെ
- മമ്മൂട്ടി കമ്പനിയുടെ ആദ്യ ആക്ഷൻ ചിത്രം: 104 ദിവസത്തെ തുടർച്ചയായ ഷൂട്ടിംഗ്: അണിയറയിൽ ‘ടർബോ’ ഒരുങ്ങുന്നു| Turbo Movie
- ‘ആദ്യ വിവാഹത്തിന് രണ്ടു മാസം മാത്രം ആയുസ്സ്’: സംവിധായകൻ ശങ്കറിന്റെ മകൾ വിവാഹിതയാകുന്നു|Aishwarya Shankar gets engaged
- തൊണ്ട വേദനയും ശരീരവേദനയും ഉണ്ടോ? നിസ്സാരമായി കാണരുത് ഈ ലക്ഷണങ്ങളെ; ചൂട് കാലത്തെ വൈറസ് നിങ്ങൾക്കൊപ്പമുണ്ട്
ഇത്രയധികം സ്‌നേഹവും ബഹുമാനവും വിശ്വാസവും ഉള്ള തന്റെ അനുജന് ഒരു ചെറിയ ബുദ്ധിമുട്ടുപോലും ഉണ്ടാക്കരുത് എന്നത് ഒരു സഹോദരൻ എന്ന നിലയിൽ സ്വന്തം കടമ കൂടിയാണ്.
‘നന്ദ’യിലും പിതാമകനിലും താൻ കണ്ട സൂര്യയെപോലെ തീർച്ചയായും മറ്റൊരു ചിത്രവുമായി വീണ്ടും വരുമെന്നും ബാല പറഞ്ഞിരുന്നു.
നടി മമിതാ ബൈജുവും ചിത്രത്തിന്റെ ഭാഗമായിരുന്നുവെങ്കിലും പിന്നീട് പിൻമാറുകയായിരുന്നു. 2020-ൽ പുറത്തിറങ്ങിയ വർമയായിരുന്നു ബാലയുടെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
തെലുങ്കിലെ സൂപ്പർ ഹിറ്റ് ചിത്രം അർജുൻ റെഡ്ഡിയുടെ റീമേക്ക് ആയിരുന്നു വർമ.