മമ്മൂട്ടി കമ്പനിയുടെ ആദ്യ ആക്ഷൻ ചിത്രം: 104 ദിവസത്തെ തുടർച്ചയായ ഷൂട്ടിംഗ്: അണിയറയിൽ ‘ടർബോ’ ഒരുങ്ങുന്നു| Turbo Movie

‘ഭ്രമയുഗം’ എന്ന അതിഗംഭീര സിനിമയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾ പുറത്തുവരുകയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’ ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് പാക്കപ്പ് ആയ വിവരം മമ്മൂട്ടി അറിയിച്ചത്. ഈ അവസരത്തിൽ മമ്മൂട്ടിയെ കുറിച്ചും ടർബോ ഷൂട്ടിനെ പറ്റിയും വൈശാഖ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

 

 

‘ടർബോ പാക്കപ്പ് ആയ വിവരം പങ്കുവച്ചാണ് വൈശാഖ് കുറിപ്പ് പങ്കിട്ടിരിക്കുന്നത്. ഈ മനോഹരമായ യാത്രയ്ക്ക് നന്ദി. 104 ദിവസത്തെ തുടർച്ചയായ ഷൂട്ടിംഗ്, എണ്ണമറ്റ ഓർമ്മകൾ, എന്നും നിലനിൽക്കുന്ന ബന്ധങ്ങൾ. ഫ്രെയിമുകൾക്ക് പിന്നിൽ പ്രവർത്തിച്ച  ടീമിന് വലിയൊരു നന്ദി.

നിങ്ങൾ നൽകുന്ന പിന്തുണ എൻ്റെ അഭിനിവേശം വർദ്ധിപ്പിക്കുകയാണ്. പ്രിയപ്പെട്ട മമ്മൂക്ക, നിങ്ങൾ നൽകിയ പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങൾ ഒരു ജീവൻ രക്ഷകനാണ്. മമ്മൂട്ടി കമ്പനിക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി!

 

 

Turbo Movie 
എല്ലാ പ്രാർത്ഥനകൾക്കും ആശംസകൾക്കും എൻ്റെ പ്രിയ സുഹൃത്തുക്കൾക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു’, എന്നാണ് വൈശാഖ് കുറിച്ചത്. 

Read More…..

മധുരരാജ എന്ന ചിത്രത്തിന് ശേഷം വൈശഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ടർബോ. ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ആക്ഷൻ കോമഡി വിഭാ​ഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്ന മിഥുൻ മാനുവൽ തോമസ് ആണ്.

മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ നിർമാണ സംരംഭവും ഇവരുടെ ആദ്യ ആക്ഷൻ പടവുമാണ് ടർബോ. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും മമ്മൂട്ടിക്കൊപ്പം ചിത്രത്തിലുണ്ട്.

അതേസമയം, രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. ബസൂക്കയാണ് അണിയറയില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം.