ഐ.എസ്.എൽ ലീഗ് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്.സിയും തമ്മിലുള്ള മത്സരം കണ്ഠിരവ സ്റ്റേഡിയത്തിൽ അടുത്തമാസം രണ്ടിന് നടക്കും, ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.299 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. കഴിഞ്ഞ സീസണിലെ ലീഗ് മത്സരങ്ങളിലുണ്ടായ അനിഷ്ട സംഭവങ്ങളെത്തുടർന്ന് സെമി ഫൈനലിൽ ആരാധകരെ വ്യത്യസ്ത സ്റ്റാൻഡുകളിലാണ് പ്രവേശിപ്പിച്ചിരുന്നത്. സെമിയിൽ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ വിവാദഗോളിനെ തുടർന്ന് കോച്ച് കളിക്കാരെ തിരിച്ചുവിളിക്കുന്ന അപൂർവ കാഴ്ചക്കും കണ്ഠിരവ സാക്ഷിയായിരുന്നു.പേടിഎം ഇൻസൈഡർ വഴി മത്സരം കാണാനുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഏത് ടീമിന്റെ ആരാധകനാണെന്ന് ടിക്കറ്റ് ബുക്കിങ് സമയത്ത് അറിയിക്കണം.
Read more :
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക