ഇസ്‍ലാമാബാദ്: പാക്കിസ്ഥാനിൽ പുതിയ സർക്കാരുണ്ടാക്കാനുള്ള നവാസ് ഷരീഫിന്റെയും ബിലാവൽ ഭൂട്ടോയുടെയും ചർച്ച എങ്ങുമെത്തിയില്ല. പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സർക്കാർ രൂപവത്കരണം അനിശ്ചിതത്വത്തിലായ പാകിസ്താനിൽ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനായി രണ്ട് പ്രധാന പാർട്ടികൾ യോഗം ചേരുന്നു. നവാസ് ശരീഫിന്റെ പി.എം.എൽ-എന്നും ബിലാവൽ ഭൂട്ടോ സർദാരി ചെയർമാനായ പാകിസ്താൻ പീപ്പിൾസ് പാർട്ടിയുമാണ് യോഗം ചേരുന്നത്.
സുപ്രധാന വിഷയങ്ങളിൽ ഇരു പാർട്ടികളും തമ്മിൽ അന്തിമ സമവായത്തിലെത്തിയിട്ടില്ലെന്ന് ചർച്ചകൾക്ക് നേതൃത്വം നൽകുന്ന പി.എം.എൽ-എൻ സെനറ്റർ ഇഷാഖ് ദാർ എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താൻ മുസ്‍ലിം ലീഗ്-നവാസ് (പി.എം.എൽ-എൻ) മുൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ വീണ്ടും പ്രധാനമന്ത്രിയായി തീരുമാനിച്ചതിന് ശേഷമുള്ള അഞ്ചാമത്തെ ചർച്ചയാണ് തിങ്കളാഴ്ച നടക്കുന്നത്.പി.പി.പി ഉപാധികളോടെ പി.എം.എൽ-എന്നിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ രൂപീകരിക്കാൻ ഷഹ്ബാസ് ശരീഫിന് വോട്ട് ചെയ്യുമെന്നും എന്നാൽ മന്ത്രിസഭയിൽ സ്ഥാനം ഏറ്റെടുക്കില്ലെന്നും ബിലാവൽ സർദാരി പറഞ്ഞു.
Read more :
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക