മോസ്കോ ∙ റഷ്യൻ പ്രതിപക്ഷ നേതാവായിരുന്ന അലക്സി നവൽനിയുടെ മരണത്തിൽ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെതിരെ ആരോപണവുമായി നവൽനിയുടെ ഭാര്യ. മൂന്നു ദിവസം മുൻപ് പുട്ടിന്, തന്റെ ഭർത്താവ് നവൽനിയെ കൊന്നുവെന്നാണ് യൂലിയയുടെ പ്രതികരണം. പൊട്ടിക്കരഞ്ഞു കൊണ്ട് പുട്ടിനെതിരെ ആരോപണം ഉന്നയിക്കുന്ന യൂലിയയുടെ വിഡിയോ പുറത്തുവന്നു.
‘‘മൂന്നു വർഷത്തെ പീഡനത്തിനു ശേഷമാണ് നവൽനി മരിക്കുന്നത്. പുട്ടിനെതിരായ പോരാട്ടത്തിൽ ഒരു ദശാബ്ദത്തിലേറെയായി നവൽനിയുടെ അരികിൽ ഞാനുണ്ടായിരുന്നു. ജോലി തുടരുമെന്ന് ഞാൻ പ്രതിജ്ഞയെടുക്കുകയാണ്. അലക്സിക്കും നമുക്കും വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം, മുമ്പത്തേതിനേക്കാൾ കൂടുതൽ തീവ്രമായി പോരാടുക എന്നതാണ്.
Read more ….
- സിപിഎം സംരക്ഷണയിൽ മന്ത്രി ശശീന്ദ്രൻ; തോമസ് കെ തോമസിന് പുല്ലുവില; കോൺഗ്രസിൽ ലയിക്കില്ലെന്ന് ചാക്കോയ്ക്ക് പവാറിൻ്റെ ഉറപ്പ്
- പ്രിയ വർഗീസിൻ്റെ നിയമനത്തിനെതിരെ സുപ്രീംകോടതി ജഡ്ജി; ഹൈക്കോടതി യുജിസി ചട്ടം തെറ്റായി വ്യാഖ്യാനിച്ചെന്ന് നിരീക്ഷണം
- ആഡംബര കാര്‍ വിപണിയില്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി റോയല്‍ ഡ്രൈവ്
- ശരീരത്തിൽ നീര്, ചൊറിച്ചിൽ: 19 വയസ്സുകാരിയുടെ മരണ കാരണം ചർച്ചയാകുന്നു
- Pazham niravu | നാലുമണി ചായക്ക് ഒരു പലഹാരം, പഴം നിറവ്
യുദ്ധത്തിനെതിരെ, അഴിമതിക്കെതിരെ, അനീതിക്കെതിരെ, ന്യായമായ തിരഞ്ഞെടുപ്പുകൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടാനും നമ്മുടെ രാജ്യം തിരിച്ചുപിടിക്കാൻ പോരാടാനുമുള്ള എല്ലാ അവസരങ്ങളും നാം ഉപയോഗിക്കേണ്ടതുണ്ട്. നവൽനിയെ കൊന്നവരെ പുറത്തുകൊണ്ടുവരും. മൂന്നു ദിവസം മുൻപ് നവൽനിയെ പുട്ടിൻ എന്തിനാണ് കൊലപ്പെടുത്തിയതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം. ആരാണ് ഈ കുറ്റകൃത്യം നടത്തിയതെന്നും അത് എങ്ങനെ നടത്തിയെന്നും തീർച്ചയായും കണ്ടെത്തും. കുറ്റവാളികളെ പുറത്തു കൊണ്ടുവരിക തന്നെ ചെയ്യും’’– യൂലിയ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക