പ്രതീക്ഷിക്കാത്തൊരു സമയത്താകും സ്ട്രോക്ക് സംഭവിക്കുക. എന്നാൽ ശരീരം പ്രതിരോധങ്ങൾ ഏർപ്പെടുത്തേണ്ട ലക്ഷണങ്ങൾ വളരെ മുൻപ് തന്നെ കാണിച്ചു തുടങ്ങിയിട്ടുണ്ടാകും. ഇവയെ അലക്ഷ്യമായി കാണുകയോ, തള്ളിക്കളയുകയോ ചെയ്യുമ്പോഴാണ്; സ്ട്രോക്ക് വരുന്നത് പലരും അറിയാതെ പോകുന്നത്.
തലച്ചോറിലേയ്ക്ക് പോകുന്ന രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്ട്രോക്ക് വരാനുള്ള സാധ്യതയെ കൂട്ടും.
അതുപോലെ തന്നെ അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് ഉള്ളവരിലും, ഹൃദ്രോഗമുള്ളവരിസും സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടും. സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും തിരിച്ചറിയാന്‍ വൈകുന്നതാണ് ചികിത്സ വൈകാന്‍ കാരണമാകുന്നത്.
സ്ട്രോക്കിന്‍റെ പ്രധാന ലക്ഷണങ്ങള്‍ എന്തെല്ലാം?
ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ഉറപ്പായും മെഡിക്കൽ സഹായം തേടേണ്ടതാണ്. ഇത്തരം ലക്ഷണങ്ങൾ ഉള്ളപ്പോൾ അവ സ്വയം ചികിത്സിക്കുകയോ, ഡോക്ട്ടറെ കാണാതിരിക്കുകയോ ചെയ്യരുത്. കാരണം അവ കൂടുതൽ അപകടത്തിലേക്ക് രോഗിയെ കൊണ്ടെത്തിക്കും