കഴുത്തിലെ കറുപ്പ് സാധാരണയായി കാണപ്പെടുന്നൊരു അവസ്ഥയാണ്. എന്നാൽ ഇത് പലരെയും ബുദ്ധിമുട്ടിക്കുണ്ട്. ചിലപ്പോൾ കഴുത്തിലെ കറുപ്പ് പുറത്തു കാണുമോയെന്ന ഭയം ആത്മവിശ്വാസം വരെ കെടുത്തിയേക്കാം.
സൂര്യപ്രകാശം അധികസമയം ഏല്‍ക്കുന്നതും അഴുക്കും പൊടിയും അടിഞ്ഞുകൂടുന്നതും സ്‌കിന്‍കെയര്‍ പ്രൊഡക്ട്‌സിന്റെ കെമിക്കലുമെല്ലാം ഇത്തരം കറുപ്പു നിറത്തിന് കാരണമാകാം. കൂടാതെ അമിത വണ്ണക്കാരിലും പ്രമേഹ രോഗികളിലും ഫംഗസ് ഇന്‍ഫെക്ഷന്‍, എക്സിമ തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവരിലും കഴുത്തിനു ചുറ്റും കറുപ്പ് നിറം ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്.
അങ്ങനെ പല വിധ കാരണങ്ങൾ മൂലം കറുപ്പ് വരാം. കറുപ്പ് മട്ടൻ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന മരുന്നുകൾ ഉണ്ട് ഏതൊക്കെയാണെന്ന് നോക്കാം .
തൈരും ചെറുനാരങ്ങയും
പ്രകൃതിദത്ത എന്‍സൈമുകളാല്‍ സമ്പന്നമാണ് തൈര്. തൈരും ചെറുനാരങ്ങാനീരും ചേര്‍ത്ത് കഴുത്തിലെ കറുപ്പ് കളയാനൊരു മരുന്നുണ്ടാക്കാം. ഇതിലേക്ക് അല്‍പ്പം അരിപ്പൊടി കൂടി ചേര്‍ത്താല്‍ ഒന്നുകൂടെ കളറായി. ഇതു മൂന്നും നന്നായി മിക്‌സ് ചെയ്ത ശേഷം ഈ മിശ്രിതം കഴുത്തില്‍ കറുപ്പുനിറമുള്ള ഭാഗത്ത് പുരട്ടാം.
പത്ത് മിനുട്ടിനു ശേഷം ഇത് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഉപയോഗിക്കുക
ഊട്ടിപ്പൂവിനെ കടത്തി വെട്ടി മറ്റൊരാൾ നിങ്ങളെ കാത്തിരിക്കുന്നു
അരിയും ഉഴുന്നും വെള്ളത്തിൽ ഇടണ്ട: ഇവ രണ്ടുമുണ്ടെങ്കിൽ തയാറാക്കാം സൂപ്പർ ഇഡ്ഡലി
മോട്ടറോള മോട്ടോ ജി04 പുറത്തിറക്കി; വില 6,249 രൂപ മുതൽ
സംസ്ഥാനത്ത് സ്വര്‍ണവില കൂടി; 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,960 രൂപയായി
പപ്പായ, തൈര്
തൈരിനൊപ്പം പഴുത്ത പപ്പായ ഉടച്ചു ചേര്‍ത്ത് മിശ്രിതം തയാറാക്കാം. ഇത് കഴുത്തിനു ചുറ്റും പുരട്ടുക. പിന്നീട് കഴുകിക്കളയാം. കറുപ്പുനിറമകറ്റാന്‍ നല്ലൊരു മരുന്നാണിത്. കണ്ണിനു താഴെയുള്ള കറുപ്പു നീക്കാനും ഇത് നല്ലതാണ്. മാത്രമല്ല, മുഖത്തിന് നല്ല നിറം കിട്ടാനും സഹായിക്കും.
കറ്റാർ വാഴ
കറ്റാര്‍ വാഴയുടെ ഒരു ചെറിയ കഷ്ണം മുറിച്ചെടുത്ത് ഇതുപയോഗിച്ച് കഴുത്തിന് ചുറ്റും മസാജ് ചെയ്യാം. പത്തു മിനുട്ടോളം ഇങ്ങനെ ചെയ്ത ശേഷം കഴുകിക്കളയാം. കറ്റാര്‍ വാഴയില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമുകള്‍ കഴുത്തിനു ചുറ്റുമുള്ള കറുപ്പിനെ ഇല്ലാതാക്കുന്നു. ഒരാഴ്ച സ്ഥിരമായി ചെയ്താല്‍ തന്നെ കഴുത്തിലെ കറുപ്പ് നന്നായി കുറയും.
home remedy for dark neck